സഞ്ചരിക്കുന്ന ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റിന് പൊന്നാനിയിൽ തുടക്കമായി.

കൺസ്യൂമർ ഫെഡിന്  കീഴിൽ സഞ്ചരിക്കുന്ന ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റിന് ഇന്ന് മുതൽ പൊന്നാനിയിൽ തുടക്കമായി. പൊന്നാനി ചന്തപ്പടിയിൽ വെച്ച് നടന്ന ചടങ്ങിൽ  ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റ് പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു . വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ നേരിട്ടിടപെട്ട് നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ന്യായവില മാർക്കറ്റ് കൊണ്ട്  ലക്ഷ്യം വെക്കുന്നത് .

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറത്ത് , വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ , ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല , നഗരസഭാ കൗൺസിലർമാരായ ശ്രീകല ചന്ദ്രൻ , കവിതാ ബാലു , കൺസ്യൂമർ ഫെഡ് മലപ്പുറം റീജിയണൽ മാനേജർ സത്യൻ വി.കെ എന്നിവരും സംസാരിച്ചു .

#360malayalam #360malayalamlive #latestnews

കൺസ്യൂമർ ഫെഡിന് കീഴിൽ സഞ്ചരിക്കുന്ന ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റിന് ഇന്ന് മുതൽ പൊന്നാനിയിൽ തുടക്കമായി. പൊന്നാനി ചന്തപ്പ...    Read More on: http://360malayalam.com/single-post.php?nid=7181
കൺസ്യൂമർ ഫെഡിന് കീഴിൽ സഞ്ചരിക്കുന്ന ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റിന് ഇന്ന് മുതൽ പൊന്നാനിയിൽ തുടക്കമായി. പൊന്നാനി ചന്തപ്പ...    Read More on: http://360malayalam.com/single-post.php?nid=7181
സഞ്ചരിക്കുന്ന ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റിന് പൊന്നാനിയിൽ തുടക്കമായി. കൺസ്യൂമർ ഫെഡിന് കീഴിൽ സഞ്ചരിക്കുന്ന ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റിന് ഇന്ന് മുതൽ പൊന്നാനിയിൽ തുടക്കമായി. പൊന്നാനി ചന്തപ്പടിയിൽ വെച്ച് നടന്ന ചടങ്ങിൽ ന്യായവില ത്രിവേണി സൂപ്പർ മാർക്കറ്റ് പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു . വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്