ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിപുലമായ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജില്ലാപഞ്ചായത്ത് വിപുലമായ പദ്ധതി തയ്യാറാക്കുന്നു. ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലാണ് പദ്ധതി രൂപീകരിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യം,  വിദ്യാഭ്യാസം, സാമൂഹ്യനീതി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സമിതി രൂപീകരിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി ജില്ലാതലത്തില്‍ ഗ്രാമസഭ വിളിച്ച് ചേര്‍ക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാആശുപത്രികളില്‍എന്‍ഡോക്രെനോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. എന്‍ഡോക്രെനോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രികളുടേയും ഐ.എം.എയുടെയും സഹായം തേടും.


മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സെറീന ഹസീബ്, ഫൈസല്‍ എടശ്ശേരി, ശ്രീദേവി പ്രാക്കുന്ന്, സാമൂഹ്യ നീതിവകുപ്പ് ഓഫീസര്‍ വി.വി. സതീദേവി, തിരൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നി, ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധികളായ നേഹ ജി മേനോന്‍, വിജി റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജില്ലാപഞ്ചായത്ത് വിപുലമായ പദ്ധതി തയ്യാറാക്കുന്നു. ജ...    Read More on: http://360malayalam.com/single-post.php?nid=7169
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജില്ലാപഞ്ചായത്ത് വിപുലമായ പദ്ധതി തയ്യാറാക്കുന്നു. ജ...    Read More on: http://360malayalam.com/single-post.php?nid=7169
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിപുലമായ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജില്ലാപഞ്ചായത്ത് വിപുലമായ പദ്ധതി തയ്യാറാക്കുന്നു. ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്