പ്രവാസികൾ കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ - മന്ത്രി മുഹമ്മദ്‌ റിയാസ്

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ എല്ലാ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതിലേക്ക് വളരെയധികം സഹായം ചെയ്യുവാന്‍ കഴിയുന്ന ജനവിഭാഗമാണ് പ്രവാസികള്‍. കാഴ്ചകള്‍ക്ക് പുറമെ അറിവ് കൂടി പ്രദാനം ചെയ്യുന്ന രീതിയില്‍ പഠന ടൂറിസം വികസിപ്പിക്കുന്നത് കേരളത്തെക്കുറിച്ച് അറിവ് നേടാന്‍ ആഗ്രഹിക്കുന്ന രണ്ടാംതലമുറ പ്രവാസികള്‍ക്ക് ഏറെ സഹായകരമാണ്. കൂടാതെ സാംസ്കാരിക ടൂറിസം, കാരവാന്‍ ടൂറിസം പദ്ധതി, ഇക്കോ ടൂറിസം, മെഡിക്കല്‍ ടൂറിസം തുടങ്ങിയ നൂതന പദ്ധതികളെ സര്‍ക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് .

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നിൽ കുറയാത്ത ടുറിസ്റ്റ് കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാൻ വേണ്ടി മുന്നോട്ട് വെച്ച “ഡെസ്റ്റിനേഷൻ ചാലഞ്ച്”എന്ന പുതിയ പദ്ധതിക്ക് ഏറെ പിന്തുണ നൽകാനാകുക പ്രവാസികൾക്കാണ്.


കേരളീയ പ്രവാസി സമൂഹത്തില്‍ നിന്നും ഒന്നോ രണ്ടോ ശതമാനം പേര്‍ ഓരോ വര്‍ഷവും കേരളം കാണാന്‍ വന്നാല്‍ നമ്മുടെ വിനോദസഞ്ചാര രംഗത്തിന് അത് വലിയ ഉത്തേജനം നല്‍കും. നമ്മുടെ പ്രവാസി സമൂഹം മനസ്സുവെച്ചാല്‍ കേരളീയരല്ലാത്തവരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഇതിന് നമ്മുടെ വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്ന് ലോക കേരള സഭ പദ്ധതികള്‍ തയ്യാറാക്കും.

നാട്ടിലേക്ക് വിനോദസഞ്ചാരികളായി എത്തുന്നതിനോടൊപ്പം തന്നെ ടൂറിസം രംഗത്ത് നിക്ഷേപം നടത്തുവാനായി കൂടി പ്രവാസികളെ ആകര്‍ഷിക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

65 വിദേശ രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നും 182 പ്രവാസികൾ സഭാംഗങ്ങളും, 169 ജനപ്രതിനിധികളും ഉൾപ്പെടെ 351 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.



#360malayalam #360malayalamlive #latestnews

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ എല്ലാ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതിലേക്ക...    Read More on: http://360malayalam.com/single-post.php?nid=7163
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ എല്ലാ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതിലേക്ക...    Read More on: http://360malayalam.com/single-post.php?nid=7163
പ്രവാസികൾ കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ - മന്ത്രി മുഹമ്മദ്‌ റിയാസ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ എല്ലാ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതിലേക്ക് വളരെയധികം സഹായം ചെയ്യുവാന്‍ കഴിയുന്ന ജനവിഭാഗമാണ് പ്രവാസികള്‍. കാഴ്ചകള്‍ക്ക് പുറമെ അറിവ് കൂടി പ്രദാനം ചെയ്യുന്ന രീതിയില്‍ പഠന ടൂറിസം വികസിപ്പിക്കുന്നത് കേരളത്തെക്കുറിച്ച് അറിവ് നേടാന്‍ ആഗ്രഹിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്