ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് ജൂൺ 21ന് തുടക്കമാകുന്നു; സംഘാടക സമിതി രൂപീകരണയോഗം ചേർന്നു

ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്  ജൂൺ 21ന് പ്രവർത്തനമാരംഭിക്കുന്നു. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനായി പൊന്നാനി നഗരസഭയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.  ലോക ഹൈഡ്രോഗ്രാഫിക് ദിനത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും.


കടലിലെയും ,ജലാശങ്ങളിലെയും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയും, ഇക്കാര്യത്തിൽ സർക്കാർ കൈകൊള്ളേണ്ട നടപടികളെ കുറിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായാണ് ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂറ്റ്.   പൊന്നാനി നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി പ്രവർത്തിക്കുക. തുടർന്ന് കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്ന മുറക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഹാർബറിൽ പ്രവർത്തനമാരംഭിക്കും. ഹൈഡ്രോ ഗ്രാഫിക് പഠനം, കടൽ, കായൽ, പുഴ എന്നിവിടങ്ങളിലെ ഡ്രഡ്ജിങ് തുടങ്ങിയവ നടത്താനുള്ള ഹൈഡ്രോ ഗ്രാഫിക് മേഖല ഓഫീസാണ് പൊന്നാനി കേന്ദ്രമായി വരിക. എറണാംകുളം  മുതൽ മലപ്പുറം വരെയുള്ള ജില്ലകളുടെ പരിധിയിലായാണ് മധ്യമേഖല ഓഫീസ് സ്ഥാപിക്കുക. ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കാനാവും. ഹൈഡ്രോ ഗ്രാഫിക് മോഡേൺ സർവേ, ക്വാൺഡിറ്റി സർവ്വേ ,ഡൈവിങ് പരിശീലനം ഉൾപ്പെടെയുള്ള കോഴ്സുകളാണ് സർവ്വകലാശാലക്ക് കീഴിലുണ്ടാവുക. 

ഉദ്ഘാടന സമ്മേളനം  പൊന്നാനി ആനപ്പടി നുഫയ്യിസ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്. അനുബന്ധ പരിപാടികളായി മൂന്ന് വിഷയങ്ങളിൽ സെമിനാറുംപ്രദർശനവും സംഘടിപ്പിക്കും. പൊന്നാനി  നഗരസഭയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഒ. ഒ ഷംസു, എം. ആബിദ, രജീഷ് ഊപ്പാല, ഷീനാസുദേശൻ, മറൈൻ സർവേയർ സി.ഒ വർഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,  എം.എൽ.എയുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തെ സംഘാടക സമിതി ചെയർമാനായും ഒ.ഒ ഷംസു, എം.എ ഹമിദ്, ഹുസൈൻ കോയ തങ്ങൾ എന്നിവരെ വൈസ് ചെയർപേഴ്സൺമാരായും മറൈൻ സർവേയർ  വർഗീസ് സി.ഒ കൺവീനറായും ജോയിന്റ് കൺവീനർമാരായി പ്രകാശ്, രാജീവ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു. 101 അംഗ സംഘാടക സമിതിയെയാണ് തെരഞ്ഞെടുത്തത്.

#360malayalam #360malayalamlive #latestnews

ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ 21ന് പ്രവർത്തനമാരംഭിക്കുന്നു. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനായി പൊന്നാനി നഗരസഭയിൽ ...    Read More on: http://360malayalam.com/single-post.php?nid=7159
ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ 21ന് പ്രവർത്തനമാരംഭിക്കുന്നു. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനായി പൊന്നാനി നഗരസഭയിൽ ...    Read More on: http://360malayalam.com/single-post.php?nid=7159
ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് ജൂൺ 21ന് തുടക്കമാകുന്നു; സംഘാടക സമിതി രൂപീകരണയോഗം ചേർന്നു ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ 21ന് പ്രവർത്തനമാരംഭിക്കുന്നു. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനായി പൊന്നാനി നഗരസഭയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ലോക ഹൈഡ്രോഗ്രാഫിക് ദിനത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്