ഭൂമി തരംമാറ്റ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി; ക്ലാര്‍ക്ക് തസ്തികയില്‍ 60 പേരെ താല്‍ക്കാലികമായി നിയമിച്ചു

കേരള  തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം ജില്ലയില്‍ ഭൂമി തരംമാറ്റ അപേക്ഷകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 60 ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തിയാണ് ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി നടപടികള്‍ തുടങ്ങിയത്. പെരിന്തല്‍മണ്ണ, തിരൂര്‍ സബ് കലക്ടര്‍മാരുടെ കാര്യാലയങ്ങളിലായി പരിഗണനയിലുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെയും ഇവിടങ്ങളിലാണ് നിയമിച്ചതെന്ന്  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി സംവരണ ചട്ടങ്ങള്‍ പാലിച്ചായിരുന്നു 179 ദിവസത്തേക്കുള്ള നിയമനം.

ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹ്‌റലി, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, തിരൂര്‍ ആര്‍.ഡി.ഒ പി സുരേഷ്,  ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.എം.സി റജില്‍, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ കെ ലത എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരീക്ഷ നടത്തിപ്പ്. റവന്യൂ വകുപ്പ് ജീവനക്കാര്‍ ഇന്‍വിജിലേറ്റര്‍മാരായും സൂപ്പര്‍വൈസര്‍മാരായും ജോലി നിര്‍വഹിച്ചു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ടീമിന്റെ സഹായത്തോടെയായിരുന്നു പരീക്ഷ മൂല്യനിര്‍ണയം. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച 194 പേരില്‍ നിന്നും 60 പേര്‍ നിയമനത്തിനര്‍ഹരായി. പെരിന്തല്‍മണ്ണയില്‍ 4770, തിരൂരില്‍  6132 എന്നീ നിലയിലാണ്  ഭൂമി തരം മാറ്റ അപേക്ഷകളുള്ളത്. കേരള നെല്‍ വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം തരം മാറ്റത്തിനുള്ള അപേക്ഷകള്‍ കൂടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ താല്‍ക്കാലികമായി നിയമനം നടത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

#360malayalam #360malayalamlive #latestnews

കേരള തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം ജില്ലയില്‍ ഭൂമി തരംമാറ്റ അപേക്ഷകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി. എംപ്ലോയ്‌മ...    Read More on: http://360malayalam.com/single-post.php?nid=7114
കേരള തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം ജില്ലയില്‍ ഭൂമി തരംമാറ്റ അപേക്ഷകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി. എംപ്ലോയ്‌മ...    Read More on: http://360malayalam.com/single-post.php?nid=7114
ഭൂമി തരംമാറ്റ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി; ക്ലാര്‍ക്ക് തസ്തികയില്‍ 60 പേരെ താല്‍ക്കാലികമായി നിയമിച്ചു കേരള തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം ജില്ലയില്‍ ഭൂമി തരംമാറ്റ അപേക്ഷകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 60 ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തിയാണ് ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി നടപടികള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്