പരിസ്ഥിതി ദിന സമ്മാനമായി ഇടശ്ശേരി സ്മൃതിവനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തവനൂർ പ്രതീക്ഷാ ഭവൻ കോമ്പൗണ്ടിൽ ഇടശ്ശേരി സ്മൃതി വനത്തിന് വിത്തുപാകി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, തവനൂർ ഗ്രാമപഞ്ചായത്ത്, പ്രതീക്ഷാ ഭവൻ എന്നിവയുടെ നേതൃത്വത്തിൽ  ഒരുക്കുന്ന സ്മൃതിവനം കായിക മന്ത്രി വി അബ്ദുറഹ്മാൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച നൂറോളം തൈകളാണ് നട്ടുപിടിപ്പിച്ചത്. ഫലവൃക്ഷ തോട്ടം  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി നസീറയും നവരനെല്ല് പാകൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ ഗായത്രിയും നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സെൻറ് ശിവദാസ് ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ.കെ ദിലീഷ്, പ്രേമലത, എൻ ആർ അനീഷ്, താനൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ധനലക്ഷ്മി,   എ.പി വിമൽ, കെ. ലിഷ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രതീക്ഷാഭവൻ സൂപ്രണ്ട് ബി. മോഹനൻ സ്വാഗതവും സെക്രട്ടറി എസ്.ആർ രാജീവ് നന്ദിയും പറഞ്ഞു. എടപ്പാൾ സമന്വയയുടെ നേതൃത്വത്തിൽ 'ഹരിതാഭമാക്കാം ഈ നാടിനെ' എന്ന വിഷയത്തിൽ കലാപരിപാടിയും സംഘടിപ്പിച്ചു.

#360malayalam #360malayalamlive #latestnews

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തവനൂർ പ്രതീക്ഷാ ഭവൻ കോമ്പൗണ്ടിൽ ഇടശ്ശേരി സ്മൃതി വനത്തിന് വിത്തുപാകി. പൊന്നാനി ബ്ലോക്ക് പഞ്ചാ...    Read More on: http://360malayalam.com/single-post.php?nid=7106
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തവനൂർ പ്രതീക്ഷാ ഭവൻ കോമ്പൗണ്ടിൽ ഇടശ്ശേരി സ്മൃതി വനത്തിന് വിത്തുപാകി. പൊന്നാനി ബ്ലോക്ക് പഞ്ചാ...    Read More on: http://360malayalam.com/single-post.php?nid=7106
പരിസ്ഥിതി ദിന സമ്മാനമായി ഇടശ്ശേരി സ്മൃതിവനം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തവനൂർ പ്രതീക്ഷാ ഭവൻ കോമ്പൗണ്ടിൽ ഇടശ്ശേരി സ്മൃതി വനത്തിന് വിത്തുപാകി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, തവനൂർ ഗ്രാമപഞ്ചായത്ത്, പ്രതീക്ഷാ ഭവൻ എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കുന്ന സ്മൃതിവനം കായിക മന്ത്രി വി അബ്ദുറഹ്മാൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്