ഔഷധ ഉദ്യാനവും പച്ചത്തുരുത്തും ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഔഷധ ഉദ്യാനവും പച്ചത്തുരുത്തും ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക്  പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വെളിയങ്കോട് ഗ്രാമപഞ്ചായത്തിന്റെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വേരറ്റു  പോകുന്ന ഔഷധ ചെടികളും  മരങ്ങളും സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക എന്നതും  ജനകീയമായി അവ സംരക്ഷിച്ചു ജനങ്ങളിൽ ഇത്തരം ഔഷധ ചെടികൾ വച്ചുപിടിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുമുടിശ്ശേരി ചേന്നാസ് മനയിലെ ത്രിവിക്രമൻ നമ്പൂതിരിയും സഹോദരങ്ങളുമാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് തങ്ങളുടെ ഭൂമിയിൽ ഇവ വളർത്തുന്നതിന് അനുമതി നൽകിയത് . നിലവിൽ നല്ല രീതിയിൽ സംരക്ഷിച്ചു വരുന്ന കാവിനോട് ചേർന്നാണ് ഔഷധ ഉദ്യാനം നിർമ്മിക്കുന്നത് . 

ചന്ദനം , ഒലീവ് , രക്തചന്ദനം ,രുദ്രാക്ഷം ,കൂവളം ,ദശമൂല ചെടികൾ , ത്രിഫല യിൽ വരുന്ന നെല്ലി -താന്നി - കടുക്ക , നാഗലിംഗ മരം , ദന്തപാല ,നീർമാതളം   അശോകം. കച്ചോലം. നാളുകൾ പ്രകാരമുള്ള നക്ഷത്ര മരങ്ങൾ. ഓരില , മൂവില , കരിനൊചി , ശിംശിപ , അയ്യപ്പന കൊടുവെലി അടക്കം. നൂറിൽ പരം ഔഷധ സസ്യങളാണ് വളർത്തുന്നത് .

വെളിയങ്കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷംസു കല്ലേട്ടലിന്റെ അധ്യക്ഷതയിൽ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ. സിന്ധു ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് മെമ്പർ പി അജയൻ സ്വാഗതം പറഞ്ഞു .സ്ഥലം അനുവദിച്ച ചേന്നാസ് ത്രിവിക്രമൻ നമ്പൂതിരി , ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി മെമ്പർമാരായ പി റംഷാദ് , പി നൂറുദ്ധീൻ GP മെമ്പർ പ്രിയ ,ADA ഷീല എന്നിവർ സംസാരിച്ചു . സ്ഥിരം സമിതി അധ്യക്ഷൻ മാരായ AH റംഷീന , താജുന്നീസ , മെമ്പർ ആശാലത , ജോയിന്റ് ബിഡിഒ ഷിബു , GEO ടി ജമാലുദ്ധീൻ അടക്കമുള്ളവർ സംബന്ധിച്ചു .

#360malayalam #360malayalamlive #latestnews

ഔഷധ ഉദ്യാനവും പച്ചത്തുരുത്തും ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ...    Read More on: http://360malayalam.com/single-post.php?nid=7103
ഔഷധ ഉദ്യാനവും പച്ചത്തുരുത്തും ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ...    Read More on: http://360malayalam.com/single-post.php?nid=7103
ഔഷധ ഉദ്യാനവും പച്ചത്തുരുത്തും ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു ഔഷധ ഉദ്യാനവും പച്ചത്തുരുത്തും ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വെളിയങ്കോട് ഗ്രാമപഞ്ചായത്തിന്റെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വേരറ്റു പോകുന്ന ഔഷധ ചെടികളും മരങ്ങളും സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക എന്നതും ജനകീയമായി അവ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്