തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍: ആറ് മാസത്തിനിടെ പരിഹരിച്ചത് നൂറോളം പരാതികള്‍; പരാതികള്‍ ഫോണിലൂടെയും അറിയിക്കാം

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം ആറ് മാസക്കാലം പിന്നിട്ടപ്പോള്‍ പരിഹരിച്ചത് നൂറോളം പരാതികള്‍.പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നടന്ന ക്രമക്കേടുകളും   സാമ്പത്തിക തിരിമറികളും തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതും അനുവാദമില്ലാത്ത പ്രവൃത്തികള്‍ ഏറ്റെടുത്തതും തൊഴിലുറപ്പ്  തൊഴിലാളികള്‍ മാത്രം ചെയ്യേണ്ട പ്രവൃത്തികള്‍ കരാറുകാര്‍ മുഖേന  ചെയ്യിച്ചതും, തൊഴിലും കൂലിയും നിഷേധിച്ചതും സംബന്ധിച്ച പരാതികളായിരുന്നു ഏറെയും. ആദിവാസി തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി ലഭിക്കാതിരുന്ന കൂലി ഓംബുഡ്സ്മാന്റെ ഇടപെടലിലൂടെ ലഭ്യമാക്കാനായതും നേട്ടമായി. നേരിട്ട് പരാതിപ്പെടാന്‍ ബുദ്ധിമുട്ടുള്ളവര്‍ തങ്ങളുടെ പരാതികള്‍ ടെലഫോണ്‍ വഴിയോ  ഇ-മെയില്‍ വഴിയോ അറിയിച്ചാലും ഓംബുഡ്സ്മാന്‍ പരിഗണിക്കും.  പരാതിപ്പെടേണ്ട ടെലഫോണ്‍ നമ്പറുകള്‍ 9447529955, 9946672751 എന്നിവയാണ്.  ombudsmanmlp@gmail.com എന്ന ഇ-മെയില്‍ മേല്‍വിലാസത്തിലും ഓംബുഡ്സ്മാന്‍, തൊഴിലുറപ്പ് പദ്ധതി, ഡി.എസ്.എം.എസ് ബില്‍ഡിങ് , കുന്നുമ്മല്‍, മലപ്പുറം എന്ന വിലാസത്തില്‍ തപാലിലും പരാതികള്‍ അറിയിക്കാം. പദ്ധതിയില്‍ നടക്കുന്ന ധന ദുര്‍വിനിയോഗം, സാമ്പത്തിക ക്രമക്കേട്, അഴിമതി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച പരാതികളും ഓംബുഡ്സ്മാന്‍ പരിഗണിക്കും.

#360malayalam #360malayalamlive #latestnews

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഓംബുഡ്സ്മാന്റെ പ്രവര്‍ത്ത...    Read More on: http://360malayalam.com/single-post.php?nid=7102
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഓംബുഡ്സ്മാന്റെ പ്രവര്‍ത്ത...    Read More on: http://360malayalam.com/single-post.php?nid=7102
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍: ആറ് മാസത്തിനിടെ പരിഹരിച്ചത് നൂറോളം പരാതികള്‍; പരാതികള്‍ ഫോണിലൂടെയും അറിയിക്കാം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം ആറ് മാസക്കാലം പിന്നിട്ടപ്പോള്‍ പരിഹരിച്ചത് നൂറോളം പരാതികള്‍.പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നടന്ന ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്