ഇടശ്ശേരി സ്മരണ നിലനിര്‍ത്താന്‍ തവനൂർ പ്രതീക്ഷാഭവനില്‍ സ്മൃതി വനം

മലയാളത്തിന്റെ പ്രിയ കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ സ്മരണക്കായി തവനൂര്‍ പ്രതീക്ഷാഭവനില്‍ ലോകപരിസ്ഥിതി ദിനത്തില്‍ സ്മൃതി വനം ഒരുക്കുന്നു. കൂട്ടുകൃഷിയും കാവിലെപ്പാട്ടും പൂതപ്പാട്ടും മലയാളത്തിന് സമ്മാനിച്ച ഇടശ്ശേരിക്കുള്ള സമര്‍പ്പണമായാണ് പ്രതീക്ഷാഭവനിലെ മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ചേര്‍ന്ന് സ്മൃതി വനം ഒരുക്കുന്നത്. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, തവനൂര്‍ ഗ്രാമ പഞ്ചായത്ത്, തവനൂര്‍ പ്രതീക്ഷാഭവന്‍, എച്ച്.എല്‍.എഫ്.പി.പി.ടി എന്നിവയുടെ ആഭിമുഖ്യത്തില്‍ തവനൂര്‍ പ്രതീക്ഷാഭവന്‍ കോമ്പോണ്ടില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. പരിസ്ഥിതി ദിനാചരണവും ഇടശ്ശേരി സ്മൃതി വന തൈ നടീലും രാവിലെ ഒന്‍പതിന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാകും. കരനെല്‍കൃഷിയെ പ്രതീക്ഷാഭവനിലെ താമസക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി നവര നെല്‍വിത്ത് പാകല്‍
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണനും ഫലവൃക്ഷ തോട്ട നിര്‍മാണം സി.പിനസീറയും നിര്‍വഹിക്കും. എടപ്പാളിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സമന്വയയുടെ നേതൃത്വത്തില്‍ 'ഹരിതാഭമാക്കണം ഈ നാടിനെ' എന്ന പേരില്‍ കലാപരിപാടികളും അരങ്ങേറുമെന്ന്  പ്രതീക്ഷാഭവന്‍ സൂപ്രണ്ട് ബി.മോഹനന്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

മലയാളത്തിന്റെ പ്രിയ കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ സ്മരണക്കായി തവനൂര്‍ പ്രതീക്ഷാഭവനില്‍ ലോകപരിസ്ഥിതി ദിനത്...    Read More on: http://360malayalam.com/single-post.php?nid=7101
മലയാളത്തിന്റെ പ്രിയ കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ സ്മരണക്കായി തവനൂര്‍ പ്രതീക്ഷാഭവനില്‍ ലോകപരിസ്ഥിതി ദിനത്...    Read More on: http://360malayalam.com/single-post.php?nid=7101
ഇടശ്ശേരി സ്മരണ നിലനിര്‍ത്താന്‍ തവനൂർ പ്രതീക്ഷാഭവനില്‍ സ്മൃതി വനം മലയാളത്തിന്റെ പ്രിയ കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ സ്മരണക്കായി തവനൂര്‍ പ്രതീക്ഷാഭവനില്‍ ലോകപരിസ്ഥിതി ദിനത്തില്‍ സ്മൃതി വനം ഒരുക്കുന്നു. കൂട്ടുകൃഷിയും കാവിലെപ്പാട്ടും പൂതപ്പാട്ടും മലയാളത്തിന് സമ്മാനിച്ച ഇടശ്ശേരിക്കുള്ള സമര്‍പ്പണമായാണ് പ്രതീക്ഷാഭവനിലെ മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ചേര്‍ന്ന് സ്മൃതി വനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്