ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി

ലോക പുകയില വിരുദ്ധ ദിനത്തിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. 'ലഹരിമുക്ത ഗ്രാമം, ലഹരി മുക്ത വിദ്യാലയം' എന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രചാരണത്തിന്‍റെ ഭാഗമായാണ് ചിത്രപ്രദര്‍ശനം  സംഘടിപ്പിച്ചത്. ജീവനെടുക്കുന്ന ലഹരികള്‍ എന്ന വിഷയത്തില്‍ വജ്രജൂബിലി വിദ്യാര്‍ത്ഥികള്‍ വരച്ച 250 ഓളം ചിത്രങ്ങളാണ് എടപ്പാള്‍ മേല്‍പാലത്തിന് താഴെ പ്രദര്‍ശിപ്പിച്ചത്. ചിത്രകലാ അധ്യാപകനായ ഗസിന്‍ ഇ.പിയുടെ തല്‍സമയ ചിത്രരചനയും നടന്നു. പരിപാടി ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്‍റ്  എ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ഗായത്രി അധ്യക്ഷത വഹിച്ചു. ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ ഓഫീസര്‍  ബഷീര്‍ ചിറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ  ഇ.കെ ദിലീഷ്, എൻ ആർ അനീഷ്, ബ്ലോക്ക് അംഗം  പ്രകാശന്‍ കാലടി, തവനൂര്‍ പ്രതീക്ഷാഭവന്‍ സൂപ്രണ്ട് മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ആർ രാജീവ്  എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വനിതാക്ഷേമം ഓഫീസര്‍  കെ. രമ സ്വാഗതവും ഇ.പി ഗസീന്‍ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ലോക പുകയില വിരുദ്ധ ദിനത്തിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. 'ലഹരിമുക്ത ഗ്രാമം, ലഹരി മു...    Read More on: http://360malayalam.com/single-post.php?nid=7090
ലോക പുകയില വിരുദ്ധ ദിനത്തിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. 'ലഹരിമുക്ത ഗ്രാമം, ലഹരി മു...    Read More on: http://360malayalam.com/single-post.php?nid=7090
ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി ലോക പുകയില വിരുദ്ധ ദിനത്തിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. 'ലഹരിമുക്ത ഗ്രാമം, ലഹരി മുക്ത വിദ്യാലയം' എന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രചാരണത്തിന്‍റെ ഭാഗമായാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. ജീവനെടുക്കുന്ന ലഹരികള്‍ എന്ന വിഷയത്തില്‍ വജ്രജൂബിലി വിദ്യാര്‍ത്ഥികള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്