പെൺമക്കളെ ഭാരമായി കാണുന്ന സമൂഹ മന:സ്ഥിതി മാറണം: ജബീന ഇർഷാദ്

പെൺ മക്കളെ ഭാരമായി കാണുന്ന സമുഹ മന:സ്ഥിതി മാറണമെന്നും അവർ നമ്മുടെ സമ്പത്താണെന്നും അവരെ ചേർത്ത് പിടിക്കാൻ നാം തയ്യാറാകണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ സംസ്ഥാന പ്രസിഡന്റ് ജബീനാ ഇർഷാദ് പറഞ്ഞു. അതീജീവിക്കാനുള്ള കരുത്ത് സ്ത്രീകൾക്ക് കൂടുംബങ്ങൾ നൽകണം. കുടുംബങ്ങളിലാണ് സ്ത്രീ ശാക്തീകരണം നടക്കേണ്ടത്. ആണധികാരത്തിന്റെ മേൽക്കോയ്മയിൽ നിന്ന് സ്ത്രീകൾ മുക്തമാകണമെന്നും അവർ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രഥമ പലിശ രഹിത അയൽകൂട്ട സംവിധാനമായ തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിമൂന്നാം വാർഷികം വൻ ജനാവലിയുടെ സാന്നിദ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പലിശയുടെ നീരാളിപ്പിടുത്തം എത്ര ക്രൂരമാണെന്ന് അത് അ൹ഭവിച്ചവർക്ക് മാത്രമെ മനസ്സിലാവുകയുള്ളൂ. വൻകിട കോർപറേറ്റുകളുടെ പലിശക്കടം എഴുതി തള്ളാൻ ബാങ്കുകൾക്കും സർക്കാറുകൾക്കും ഒരു മടിയുമില്ല. എന്നാൽ സാധാരണക്കാർ എടുക്കുന്ന പലിശ വായ്പകൾ ഒഴിവാക്കിക്കൊടുക്കാൻ തയ്യാറാകാതെ അവരുടെ വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യാൻ തിടുക്കം കാണിക്കുകയാണെന്നും അവർ പറഞ്ഞു. കേരളത്തിൽ സാമ്പത്തിക ബാധ്യതകളാൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണെന്നും  തണൽ പോലെയുള്ള പലിശ രഹിത സംവിധാനങ്ങളുടെ പ്രസക്തി വർദ്ധിച്ച്‌ വരികയാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. മികച്ച അയൽ കൂട്ടങ്ങളെ ഇൻഫാഖ് ചെയർമാൻ കളത്തിൽ ഫാറൂഖ് ആദരിച്ചു.  തണൽ പുരയിട കൃഷിയിലെ മികച്ച കർഷകരെ കാർഷിക സർവ്വകലാശാല അസി.പ്രൊഫസർ ഡോ.പി.കെ.അബ്ദുൽ ജബ്ബാർ ആദരിച്ചു. വിവിധ മത്സര വിജയി കൾക്കുള്ള സമ്മാന വിതരണം വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിമാരായ സൂഫീറ എരമംഗലവും സീനത്ത് കോക്കൂരും നിർവഹിച്ചു. എ. സൈനുദ്ദീൻ, നസിയ നാസർ, ഹസ്ന മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. തണൽ സെക്രട്ടറി എ.മുഹമ്മദ് മുബാറക് സ്വാഗതവും അയൽ കൂട്ടം പ്രസിഡന്റ് സോൻസി ജിജീഷ് നന്ദിയും പറഞ്ഞു.

തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഫർഷാദ്, ധന്യ അജിത് കുമാർ എന്നിവർ നയിച്ച ഗാനമേളയും അരങ്ങേറി.

#360malayalam #360malayalamlive #latestnews

പെൺ മക്കളെ ഭാരമായി കാണുന്ന സമുഹ മന:സ്ഥിതി മാറണമെന്നും അവർ നമ്മുടെ സമ്പത്താണെന്നും അവരെ ചേർത്ത് പിടിക്കാൻ നാം തയ്യാറാകണമെന്നും വ...    Read More on: http://360malayalam.com/single-post.php?nid=7077
പെൺ മക്കളെ ഭാരമായി കാണുന്ന സമുഹ മന:സ്ഥിതി മാറണമെന്നും അവർ നമ്മുടെ സമ്പത്താണെന്നും അവരെ ചേർത്ത് പിടിക്കാൻ നാം തയ്യാറാകണമെന്നും വ...    Read More on: http://360malayalam.com/single-post.php?nid=7077
പെൺമക്കളെ ഭാരമായി കാണുന്ന സമൂഹ മന:സ്ഥിതി മാറണം: ജബീന ഇർഷാദ് പെൺ മക്കളെ ഭാരമായി കാണുന്ന സമുഹ മന:സ്ഥിതി മാറണമെന്നും അവർ നമ്മുടെ സമ്പത്താണെന്നും അവരെ ചേർത്ത് പിടിക്കാൻ നാം തയ്യാറാകണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ സംസ്ഥാന പ്രസിഡന്റ് ജബീനാ ഇർഷാദ് പറഞ്ഞു. അതീജീവിക്കാനുള്ള കരുത്ത് സ്ത്രീകൾക്ക് കൂടുംബങ്ങൾ നൽകണം. കുടുംബങ്ങളിലാണ് സ്ത്രീ ശാക്തീകരണം നടക്കേണ്ടത്. ആണധികാരത്തിന്റെ മേൽക്കോയ്മയിൽ നിന്ന് സ്ത്രീകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്