'എന്റെ സംരംഭം നാടിന്റെ അഭിമാനം ' - സംരംഭകത്വ ബോധവത്കരണ ശില്‌പശാല സംഘടിപ്പിച്ചു

2022 - 2023 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി താലൂക്ക് വൃവസായ ഓഫീസും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി 'എന്റെ സംരംഭം നാടിന്റെ അഭിമാനം'- സംരംഭകത്വ ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് ശ്രീ പി നിസാറിന്റെ അദ്ധ്യക്ഷതയിലാണ് ശില്പശാല സംഘടിപ്പിച്ചത്. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർേഴ്സൺ ശ്രീമതി സൗദ അബ്ദുള്ള സ്വാഗതം പറഞ്ഞു. പെരുമ്പടപ്പ്  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനീഷ് മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചൈപേഴ്‌സൺ ശ്രീമതി നിഷാദത്ത് വാർഡ് മെമ്പർമാരായ , സക്കറിയ, മുസ്തഫ, അജീഷ ഷാനവാസ്,സുനിൽ ദാസ്,നിഷ, അബൂബക്കർ, സി.ഡി.എസ് ചെയർപേഴ്സൺ സുലൈഖ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം സുനിൽ എന്നിവർ പരിപാടിക്ക്  ആശംസകൾ അറിയിച്ചു. ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തിയ പൊന്നാനി താലൂക്ക് വ്യവസായ ഓഫീസർ ശ്രീ. ലോറൻസ് മാത്യു സംരംഭകത്വത്തിന്റെ കാലികപ്രസക്തിയെ കുറിച്ചും സംരംഭങ്ങൾക്കാവിശ്യമായ ലൈസൻസ് , സബ്സിഡി എന്നിവയെ കുറിച്ചും ബോധവൽകരണം നൽകി. കൂടാതെ ശ്രീ.ഷാൽജി ശ്രീമതി ബീന എന്നിവർ അവരുടെ സംരംഭത്തിന്റെ വളർച്ചയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യുവസംരംഭകർക്കായി പകർന്നു നൽകി. നൂറോളം  യുവസംരംഭകർ പങ്കെടുത്ത പരിപാടിയിൽ സംരംഭകർക്ക് നിലവിലുള്ള സംശയങ്ങളെ കുറിച്ചും പുതിയ സംരംഭ ആശയങ്ങളെ കുറിച്ചും വളരെ വിശാലമായ ചർച്ച തന്നെ നടന്നു. 

സംരംഭകത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചർച്ച ചെയ്ത ശില്പശാലയ്ക്ക് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. വി ജയരാജൻ നന്ദി അറിയിച്ചു. കൂടാതെ

ശില്പശാലക്ക് വേണ്ടിയുള്ള ഏകോപനങ്ങൾ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ ഓഫീസർ  ജുവൈരിയ, പെരുമ്പടപ്പ് പഞ്ചായത്ത്  വ്യവസായ വകുപ്പ് പ്രതിനിധി അജയ് ഗോവിന്ദ് എന്നിവർ ചേർന്ന് നടത്തി.

#360malayalam #360malayalamlive #latestnews

2022 - 2023 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി താലൂക്ക് വൃവസായ ഓഫീസും പെരുമ്...    Read More on: http://360malayalam.com/single-post.php?nid=7072
2022 - 2023 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി താലൂക്ക് വൃവസായ ഓഫീസും പെരുമ്...    Read More on: http://360malayalam.com/single-post.php?nid=7072
'എന്റെ സംരംഭം നാടിന്റെ അഭിമാനം ' - സംരംഭകത്വ ബോധവത്കരണ ശില്‌പശാല സംഘടിപ്പിച്ചു 2022 - 2023 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി താലൂക്ക് വൃവസായ ഓഫീസും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി 'എന്റെ സംരംഭം നാടിന്റെ അഭിമാനം'- സംരംഭകത്വ ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്