കടൽത്തീര സംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്

ലോക ജൈവവൈവിധ്യ ദിനത്തിൽ കടൽത്തീര സംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പുതിയിരുത്തി കടൽ തീരത്ത് കടൽഭിത്തി തകർന്ന 500 മീറ്ററോളം വരുന്ന ഭാഗത്താണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിനീഷ മുസ്തഫ പുഴമുല്ല തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചത്. ഗ്രാമ പഞ്ചായത്തും, ജൈവ വൈവിധ്യ മാനേജ്‍മെന്റ് കമ്മറ്റിയും, തൊഴിലുറപ്പ് വിഭാഗവും, നാട്ടുകാരും ചേർന്നുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ നാട്ടുകാരും, തൊഴിലുറപ്പ് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജൈവ വൈവിധ്യ മാനേജ്‍മെന്റ് കമ്മറ്റിവൈസ് ചെയർമാൻ എം സുനിൽ സ്വാഗതം പറഞ്ഞു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി നിസാർ  അധ്യക്ഷനായി.  ഹൈദ്രോസ്കുട്ടി (ജില്ലാകോകെഡിനേറ്റർ, ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മറ്റി മലപ്പുറം ) റംഷീന (ബ്ലോക്ക് വികസനകാര്യചെയ്യർപേഴ്സൻ ) സൗദ അബ്ദുള്ള (ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ) കെ ഉണ്ണികൃഷ്ണൻ, കെ സക്കറിയ (വാർഡ് അംഗങ്ങൾ)ജലാൽ (തൊഴിലുറപ്പ് ഓവർസിയർ )എന്നിവർ ആശംസയും, വി ജയരാജൻ (സെക്രട്ടറി ഗ്രാമപഞ്ചായത്ത് ) നന്ദിയും പറഞ്ഞു.സ്വന്തം നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച 2000 വരുന്ന ചെടികളാണ് നട്ടു പിടിപ്പിക്കുന്നത്.

#360malayalam #360malayalamlive #latestnews

ലോക ജൈവവൈവിധ്യ ദിനത്തിൽ കടൽത്തീര സംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പുതിയിരുത്തി കടൽ തീ...    Read More on: http://360malayalam.com/single-post.php?nid=7065
ലോക ജൈവവൈവിധ്യ ദിനത്തിൽ കടൽത്തീര സംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പുതിയിരുത്തി കടൽ തീ...    Read More on: http://360malayalam.com/single-post.php?nid=7065
കടൽത്തീര സംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ലോക ജൈവവൈവിധ്യ ദിനത്തിൽ കടൽത്തീര സംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പുതിയിരുത്തി കടൽ തീരത്ത് കടൽഭിത്തി തകർന്ന 500 മീറ്ററോളം വരുന്ന ഭാഗത്താണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ പുഴമുല്ല തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചത്. ഗ്രാമ പഞ്ചായത്തും, ജൈവ വൈവിധ്യ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്