വിവര സാങ്കേതിക വിദ്യ ജനപക്ഷമാവണം - ആലങ്കോട് ലീലാകൃഷ്ണൻ

വിവര സാങ്കേതിക വിദ്യയുടെ പുരോഗതി ജനോപകാരപ്രദമായി ഉപയോഗിക്കാൻ സാധിക്കണമെന്ന് സഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രമായ ഇ-നാട്, യുട്യൂബ് ചാനല്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജ്, എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ സാങ്കേതിക വിദ്യകളാല്‍ നിയന്ത്രിക്കപ്പെടുന്നതിന് പകരം ജനപക്ഷ ഇടപെടലുകള്‍ക്കായി സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടത് എന്ന് ആലങ്കോട് ലീലാകൃഷണന്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ് പ്രകാശനം അസി. ഡവലപ്മെന്‍റ് കമ്മീഷണര്‍ (ജനറല്‍) പി ബൈജു, അസി. ഡവലപ്മെന്‍റ് കമ്മീഷണര്‍ (പെര്‍ഫോമന്‍സ്) എന്‍ കെ ദേവകി എന്നിവര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി വി സുബൈദ, അസ്ലം കെ തിരുത്തി, ബ്ലോക്ക് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ  എന്‍ കെ അനീഷ്,  ഇ കെ ദിലീഷ്   , ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആര്‍  ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ആര്‍ രാജീവ് എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

വിവര സാങ്കേതിക വിദ്യയുടെ പുരോഗതി ജനോപകാരപ്രദമായി ഉപയോഗിക്കാൻ സാധിക്കണമെന്ന് സഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെ...    Read More on: http://360malayalam.com/single-post.php?nid=7059
വിവര സാങ്കേതിക വിദ്യയുടെ പുരോഗതി ജനോപകാരപ്രദമായി ഉപയോഗിക്കാൻ സാധിക്കണമെന്ന് സഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെ...    Read More on: http://360malayalam.com/single-post.php?nid=7059
വിവര സാങ്കേതിക വിദ്യ ജനപക്ഷമാവണം - ആലങ്കോട് ലീലാകൃഷ്ണൻ വിവര സാങ്കേതിക വിദ്യയുടെ പുരോഗതി ജനോപകാരപ്രദമായി ഉപയോഗിക്കാൻ സാധിക്കണമെന്ന് സഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രമായ ഇ-നാട്, യുട്യൂബ് ചാനല്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജ്, എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്