എരമംഗലം തണൽ അയൽകൂട്ട വാർഷികവും ആലംകോട് ലീലാകൃഷ്ണനെ ആദരിക്കലും മെയ് 13ന്

ഒമ്പത് വർഷമായി എരമംഗലത്തും പരിസരങ്ങളിലുമുള്ള ആയിരത്തോളം കുടുംബങ്ങൾക്ക് പലിശക്കെണിയിൽ നിന്നും ആശ്വാസം നൽകുന്ന തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള അയൽക്കൂട്ടാംഗങ്ങളുടെ വാർഷിക ഒത്തുചേരൽ  മെയ് 13 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ  നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമുഖ എഴുത്തുകാരനും  പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാഹിത്യ ജീവിതത്തിൻ്റെ അമ്പതാണ്ട് പിന്നിട്ട പ്രശസ്ത കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണനെ  ആദരിക്കും. തണൽ കുടുംബങ്ങളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായ വിതരണവും കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളുമുണ്ടാകും. വെളിയംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ശംസു, ജില്ലാ പഞ്ചായത്തംഗം എ.കെ.സുബൈർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.അജയൻ, പി.റംഷാദ്, വെളിയംകോട് ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്, സെയ്ത് പുഴക്കര, റംസി റമീസ്, വാർഡ് മെമ്പർമാരായ ഷീജ സുരേഷ്, റമീന ഇസ്മാഈൽ, ഇൻഫാഖ് എക്സിക്യൂട്ടീവ് മെമ്പർ ലത്തീഫ് മാറഞ്ചേരി, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, എരമംഗലം ജുമാഅത്ത് മഹല്ല് കമ്മറ്റി പ്രസിഡന്റ് ടി.എം.അബൂബക്കർ ഹാജി, എം എസ് എഫ് ദേശീയ സെക്രട്ടറി ശമീർ ഇടിയാട്ടേൽ തുടങ്ങിയ ജനപ്രതിനിധികളും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സൊസൈറ്റി ഭാരവാഹികളായ എം.സി.നസീർ(പ്രസിഡന്റ്), പി.അഹമ്മദുണ്ണി(സെക്രട്ടറി) കെ. അക്ബർ(ജോ. സെക്രട്ടറി) എന്നിവർ  അറിയിച്ചു.

#360malayalam #360malayalamlive #latestnews

ഒമ്പത് വർഷമായി എരമംഗലത്തും പരിസരങ്ങളിലുമുള്ള ആയിരത്തോളം കുടുംബങ്ങൾക്ക് പലിശക്കെണിയിൽ നിന്നും ആശ്വാസം നൽകുന്ന തണൽ വെൽഫെയർ സൊസ...    Read More on: http://360malayalam.com/single-post.php?nid=7033
ഒമ്പത് വർഷമായി എരമംഗലത്തും പരിസരങ്ങളിലുമുള്ള ആയിരത്തോളം കുടുംബങ്ങൾക്ക് പലിശക്കെണിയിൽ നിന്നും ആശ്വാസം നൽകുന്ന തണൽ വെൽഫെയർ സൊസ...    Read More on: http://360malayalam.com/single-post.php?nid=7033
എരമംഗലം തണൽ അയൽകൂട്ട വാർഷികവും ആലംകോട് ലീലാകൃഷ്ണനെ ആദരിക്കലും മെയ് 13ന് ഒമ്പത് വർഷമായി എരമംഗലത്തും പരിസരങ്ങളിലുമുള്ള ആയിരത്തോളം കുടുംബങ്ങൾക്ക് പലിശക്കെണിയിൽ നിന്നും ആശ്വാസം നൽകുന്ന തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള അയൽക്കൂട്ടാംഗങ്ങളുടെ വാർഷിക ഒത്തുചേരൽ മെയ് 13 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്