തെളിനീരൊഴുകും നവകേരളം ; പെരുമ്പടപ്പ് ബ്ലോക്ക് ജലനടത്തം സംഘടിപ്പിച്ചു

തെളിനീരൊഴുകും നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജലനടത്തം സംഘടിപ്പിച്ചു . ജലാശയങ്ങളാൽ സമ്പന്നമായ ബ്ലോക്ക് പരിധിയിലെ ജല സമൃദ്ധി സംരക്ഷിച്ചു നിലനിർത്താനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ജലനടത്തം സംഘടിപ്പിച്ചത് . മൈനർ മേജർ ഇറിഗേഷൻ വകുപ്പുകൾ , കൃഷി വകുപ്പ് , KLDC , റിബിൾഡ് കേരള ഇനിഷിയേറ്റീവ് ഏജൻസികൾ എന്നിവയുമായി ചേർന്നു ദീർഘ കാല പദ്ധതികൾ ആവിഷ്കരിക്കുമെന്നും . നരണിപ്പുഴ മലിനപ്പെടാതെ സംരക്ഷിച്ചു നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു .

പരിപാടി നരണിപ്പുഴ പാലം മുതൽ നൂറടിത്തോടിന്റെ ഓരത്തു കൂടി മൂക്കുതല കൊളാഞ്ചേരിപാടം വരെ നടത്തി .

ബ്ലോക്ക് മെമ്പർ പി അജയൻ സ്വാഗതം പറഞ്ഞു , നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു . ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സൻ താജുന്നീസ ബ്ളോക് മെമ്പർമാരായ പി നൂറുദ്ധീൻ , ആശാലത , ബ്ലോക്ക് GEO ടി ജമാലുധീൻ , വെളിയങ്കോട് ജിപി സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാന് സെയ്ത് പുഴക്കര , ഹരിതകേരളം റിസോർസ് പേഴ്‌സൺ KP രാജൻ , പുഴസംരക്ഷണ സമിതി പ്രസിഡന്റ് രാജൻ മുള്ളത് , സെക്രട്ടറി റഫീഖ് , അടക്കമുള്ളവർ നേതൃത്വം നൽകി .

#360malayalam #360malayalamlive #latestnews

തെളിനീരൊഴുകും നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജലനടത്തം സംഘടിപ്പിച്ചു . ജലാശയങ്ങളാൽ സമ്പന്...    Read More on: http://360malayalam.com/single-post.php?nid=7031
തെളിനീരൊഴുകും നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജലനടത്തം സംഘടിപ്പിച്ചു . ജലാശയങ്ങളാൽ സമ്പന്...    Read More on: http://360malayalam.com/single-post.php?nid=7031
തെളിനീരൊഴുകും നവകേരളം ; പെരുമ്പടപ്പ് ബ്ലോക്ക് ജലനടത്തം സംഘടിപ്പിച്ചു തെളിനീരൊഴുകും നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജലനടത്തം സംഘടിപ്പിച്ചു . ജലാശയങ്ങളാൽ സമ്പന്നമായ ബ്ലോക്ക് പരിധിയിലെ ജല സമൃദ്ധി സംരക്ഷിച്ചു നിലനിർത്താനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ജലനടത്തം സംഘടിപ്പിച്ചത് . മൈനർ മേജർ ഇറിഗേഷൻ വകുപ്പുകൾ , തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്