അയിരൂർ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്

പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, 14 വാർഡുകളിലെ അയിരൂർ കനോലി കനാലിന്റെ തീരവാസികളുടെ ഏറെക്കാലമായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. ഇരുവാർഡുകളിലും ഉൾപ്പെടുന്ന 300 -കുടുംബങ്ങൾക്ക് നേരിട്ടു കുടിവെള്ളം എത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അയിരൂർ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ അംഗം എ.കെ. സുബൈറിന്റെ ശ്രമഫലമായാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി 20 ലക്ഷം രൂപ അനുവദിച്ചത്. അയിരൂർ സ്വദേശികളായ പുല്ലൂണി സെയ്‌തുഹാജി - എ.കെ. റംല ദമ്പതികൾ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ളടാങ്ക് നിർമിക്കുന്നത്. കുടിവെള്ളടാങ്കിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. അയിരൂരിൽ നിർമിക്കുന്ന ടാങ്കിലേക്ക് പാലപ്പെട്ടി മേഖലയിൽനിന്നാണ് കുടിവെള്ളം പമ്പുചെയ്‌തു എത്തിക്കുന്നത്.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, 14 വാർഡുകളിലെ അയിരൂർ കനോലി കനാലിന്റെ തീരവാസികളുടെ ഏറെക്കാലമായുള്ള കുടിവെള്ള പ്രശ്നത്തി...    Read More on: http://360malayalam.com/single-post.php?nid=7014
പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, 14 വാർഡുകളിലെ അയിരൂർ കനോലി കനാലിന്റെ തീരവാസികളുടെ ഏറെക്കാലമായുള്ള കുടിവെള്ള പ്രശ്നത്തി...    Read More on: http://360malayalam.com/single-post.php?nid=7014
അയിരൂർ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക് പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, 14 വാർഡുകളിലെ അയിരൂർ കനോലി കനാലിന്റെ തീരവാസികളുടെ ഏറെക്കാലമായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. ഇരുവാർഡുകളിലും ഉൾപ്പെടുന്ന 300 -കുടുംബങ്ങൾക്ക് നേരിട്ടു കുടിവെള്ളം എത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അയിരൂർ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ അംഗം എ.കെ. സുബൈറിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്