മനുഷ്യസൗഹാർദത്തിന്റെ സന്ദേശവുമായി മാസ്‌റ്റേഴ്‌സ് ഇഫ്‌താർ

വെളിയങ്കോട് മുളമുക്ക് കേന്ദ്രീകരിച്ച് മാതൃകയാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന മാസ്‌റ്റേഴ്‌സ് കൂട്ടായ്‌മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.   മനുഷ്യസൗഹാർദത്തിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറുന്നതായിരുന്നു മാസ്‌റ്റേഴ്‌സ് കൂട്ടായ്‌മയുടെ ഇഫ്താർ വിരുന്ന്. ജാതിമത വ്യത്യാസങ്ങളില്ലാതെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഇഫ്‌താറിൽ പങ്കെടുത്തു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗം പി. അജയൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ റസ്‌ലത്ത് സക്കീർ, സബിത പുന്നക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഇഫ്‌താറിന് മാസ്‌റ്റേഴ്‌സ് അംഗങ്ങളായ സി. സാജിദ്, കെ. ഷനിൽ, അനിൽകുമാർ, എം.സി. ഷെമീം, കെ. സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് മുളമുക്ക് കേന്ദ്രീകരിച്ച് മാതൃകയാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന മാസ്‌റ്റേഴ്‌സ് കൂട്ടായ്‌മ ഇഫ്താർ വിരുന്ന് സംഘട...    Read More on: http://360malayalam.com/single-post.php?nid=7012
വെളിയങ്കോട് മുളമുക്ക് കേന്ദ്രീകരിച്ച് മാതൃകയാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന മാസ്‌റ്റേഴ്‌സ് കൂട്ടായ്‌മ ഇഫ്താർ വിരുന്ന് സംഘട...    Read More on: http://360malayalam.com/single-post.php?nid=7012
മനുഷ്യസൗഹാർദത്തിന്റെ സന്ദേശവുമായി മാസ്‌റ്റേഴ്‌സ് ഇഫ്‌താർ വെളിയങ്കോട് മുളമുക്ക് കേന്ദ്രീകരിച്ച് മാതൃകയാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന മാസ്‌റ്റേഴ്‌സ് കൂട്ടായ്‌മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മനുഷ്യസൗഹാർദത്തിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറുന്നതായിരുന്നു മാസ്‌റ്റേഴ്‌സ് കൂട്ടായ്‌മയുടെ ഇഫ്താർ വിരുന്ന്. ജാതിമത വ്യത്യാസങ്ങളില്ലാതെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്