സ്പീക്കർ എം ബി രാജേഷിന്റെ പേരിൽ വ്യാജ വാട്സാപ്പ് ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എം ബി രാജേഷിന്റെ  പേരും ഡി പി യായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം. ഇത് സംബന്ധിച്ച് സ്പീക്കർ  ഡി ജി പിക്ക് പരാതി നല്‍കി.

 This is my new number. Please save it എന്ന സന്ദേശമാണ്  നമ്പറില്‍ നിന്നും ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി.  കെ.പി മോഹനൻ എം എൽ എ സ്പീക്കറുടെ പേരില്‍ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. 

"മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേല്‍പ്പറഞ്ഞ നമ്പറോ വാട്സാപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും "  സ്പീക്കർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എം ബി രാജേഷിന്റെ പേരും ഡി പി യായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒ...    Read More on: http://360malayalam.com/single-post.php?nid=7001
നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എം ബി രാജേഷിന്റെ പേരും ഡി പി യായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒ...    Read More on: http://360malayalam.com/single-post.php?nid=7001
സ്പീക്കർ എം ബി രാജേഷിന്റെ പേരിൽ വ്യാജ വാട്സാപ്പ് ; ജാഗ്രത പാലിക്കാൻ നിർദ്ദേശം നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എം ബി രാജേഷിന്റെ പേരും ഡി പി യായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം. ഇത് സംബന്ധിച്ച് സ്പീക്കർ ഡി ജി പിക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്