നോര്‍ക്ക വനിതാ മിത്ര പദ്ധതിയ്ക്ക് അപേക്ഷിക്കാം

പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ നോര്‍ക്ക വനിതാ മിത്ര പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.  വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്ത ശേഷം മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള സ്വയം തൊഴില്‍ വായ്പകളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്ന അപേക്ഷയ്ക്ക് പദ്ധതി ചെലവിന്റെ 15 ശതമാനം തുല്യമായ തുക (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) മൂലധന സബ്‌സിഡി നല്‍കും. വായ്പയുടെ അവസാന തവണകളിലേക്കാണ് സബ്‌സിഡി തുക വരവ് വയ്ക്കുക. വായ്പയുടെ കാലാവധിക്കിടയില്‍  തിരിച്ചടവ് മുടക്കം വരാത്ത വായ്പകാര്‍ക്ക് മാത്രമേ മൂലധന സബ്‌സിഡി അനുവദിച്ചു കിട്ടുകയുള്ളൂ. സബ്‌സിഡി തിട്ടപ്പെടുത്തുന്ന സമയത്ത് വായ്പയില്‍ തവണ മുടക്കം ഉണ്ടാകാന്‍ പാടുളളതല്ല. മുടക്കമുണ്ടെങ്കില്‍ അവ  തീര്‍ന്നാല്‍ മാത്രമേ മൂലധന സബ്‌സിഡി അനുവദിക്കുകയുളളു. ക്യത്യമായി തിരിച്ചടവ് നടത്തുന്ന ശുണഭോക്താകള്‍ക്ക് ആദ്യത്തെ നാല് വര്‍ഷം വായ്പ തുകയില്‍ മൂന്ന് ശതമാനം പലിശ സബ്‌സിഡിയും അനുവദിക്കും. 18 മുതല്‍ 55 വയസ് വരെ പ്രായമുളള  വനിതകള്‍ക്ക്  അപേക്ഷ നല്‍കാം. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയുമാണ്. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അടങ്ങിയ പേജിന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ പേജിന്റെയും വിസ,  എക്‌സിററ് പേജുകളുടെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നടത്തിയ അവസാന യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. താത്പര്യമുളള വനിതകള്‍ക്ക്   WWW.kswdc.org ല്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. ഫോണ്‍: 0483 2760550.

#360malayalam #360malayalamlive #latestnews

പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്...    Read More on: http://360malayalam.com/single-post.php?nid=6998
പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്...    Read More on: http://360malayalam.com/single-post.php?nid=6998
നോര്‍ക്ക വനിതാ മിത്ര പദ്ധതിയ്ക്ക് അപേക്ഷിക്കാം പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ നോര്‍ക്ക വനിതാ മിത്ര പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്ത ശേഷം മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്