'ജാഗ്രത’, ‘ക്ഷമത’ അളവ് തൂക്ക പരിശോധനയുടെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം

സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി ലീഗൽ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന 'ജാഗ്രത' , 'ക്ഷമത' ഉപഭോക്‌തൃ ബോധവൽക്കരണ പദ്ധതികളുടെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. ഒന്നാംഘട്ട പരിശോധനകളിൽ ന്യൂനതകൾ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും പരിശോധന നടത്തും. ന്യൂനതകൾ പരിഹരിക്കാൻ വ്യാപാര സ്ഥാപനങ്ങൾക്കും പെട്രോൾ പമ്പുകൾക്കും അവസരം നൽകിയിട്ടുണ്ട്.


 ഒന്നാംഘട്ട പരിശോധനയിൽ 1536 വ്യാപാര സ്ഥാപനങ്ങളിൽ 133 എണ്ണത്തിനും 50 പെട്രോൾ പമ്പുകളിൽ ഏഴ് എണ്ണത്തിനുമാണ് നോട്ടീസ് നൽകിയിട്ടുള്ളത്. രണ്ടാംഘട്ട പരിശോധനയിലും ന്യൂനതകൾ പരിഹരിച്ചിട്ടില്ലെന്ന് കാണുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

 കച്ചവടസ്ഥാപനങ്ങളിലും ഇന്ധന വിതരണ സ്ഥാപനങ്ങളിലും അളവ് തൂക്ക നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ലീഗല്‍മെട്രോളജി വകുപ്പ് ‘ 'ജാഗ്രത’, 'ക്ഷമത' എന്ന പേരിൽ പരിശോധന നടത്തുന്നത്.

#360malayalam #360malayalamlive #latestnews

സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി ലീഗൽ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന 'ജാഗ്രത' , ...    Read More on: http://360malayalam.com/single-post.php?nid=6982
സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി ലീഗൽ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന 'ജാഗ്രത' , ...    Read More on: http://360malayalam.com/single-post.php?nid=6982
'ജാഗ്രത’, ‘ക്ഷമത’ അളവ് തൂക്ക പരിശോധനയുടെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി ലീഗൽ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന 'ജാഗ്രത' , 'ക്ഷമത' ഉപഭോക്‌തൃ ബോധവൽക്കരണ പദ്ധതികളുടെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. ഒന്നാംഘട്ട പരിശോധനകളിൽ ന്യൂനതകൾ കണ്ടെത്തിയ വ്യാപാര തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്