ഗ്രാമീണ കലാപഠന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി

കലാപഠനം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഗ്രാമീണ കലാപഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  മിഴാവ്, തുള്ളല്‍, ചിത്രകല, ചുമര്‍ചിത്രകല, സംഗീതം എന്നീ കലകള്‍ അഭ്യസിപ്പിക്കുന്നതിന് എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലായി നാല് കേന്ദ്രങ്ങളിലാണ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നത്. സംസ്ഥാന സാംസ്കാരിക വകുപ്പിന്‍റെ സഹകരണത്തോടെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. 

തവനൂര്‍ വൃദ്ധമന്ദിരം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സി. രാമകൃഷ്ണന്‍ അധ്യക്ഷനായി. 

വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ വി.പി മന്‍സിയ പദ്ധതി വിശദീകരിച്ചു. എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി സുബൈദ, ബ്ലോക്ക് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ എൻ ആർ അനീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രഡിഡന്‍റ് ആര്‍ ഗായത്രി സ്വാഗതവും വനിതാ ക്ഷേമം വികസന ഓഫീസര്‍ കെ. രമ നന്ദിയും പറഞ്ഞു.

വജ്ര ജൂബിലി കലാകാരന്മാരുടെയും , സമന്വയ എടപ്പാൾ എന്നിവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായി .

#360malayalam #360malayalamlive #latestnews

കലാപഠനം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഗ്രാമീണ കലാപഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ...    Read More on: http://360malayalam.com/single-post.php?nid=6970
കലാപഠനം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഗ്രാമീണ കലാപഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ...    Read More on: http://360malayalam.com/single-post.php?nid=6970
ഗ്രാമീണ കലാപഠന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി കലാപഠനം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഗ്രാമീണ കലാപഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മിഴാവ്, തുള്ളല്‍, ചിത്രകല, ചുമര്‍ചിത്രകല, സംഗീതം എന്നീ കലകള്‍ അഭ്യസിപ്പിക്കുന്നതിന് എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലായി നാല് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്