സ്വതന്ത്ര കർഷക സംഘം വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

സ്വതന്ത്ര കർഷക സംഘം വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി  എരമംഗലത്ത്   കൃഷിഭവനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. കേരള സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയും പാടശേഖരങ്ങളിൽ വെള്ളത്തിന്റെ ദൗർലഭ്യം മൂലം  കൃഷി ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കർഷകർക്ക്  പരിഹാരം എന്ന രീതിയിൽ ഭാരതപ്പുഴയിൽ നിന്ന് ലിങ്ക് കനാൽ നിർമ്മിക്കണമെന്നും, കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നാളികേര സംഭരണം ഏർപ്പെടുത്തണമെന്നും പച്ചത്തേങ്ങ കിലോക്ക് 45 രൂപ തറവില നിശ്ചയിക്കണമെന്നും. കർഷകർ വിളയിചെടുക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ്പ് ഏറ്റെടുക്കണമെന്നും മികച്ച വില നൽകണമെന്നും ധർണ ആവശ്യപ്പെട്ടു. മറ്റു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൃഷി ഓഫീസർക്ക് നിവേദനവും നൽകി. സ്വതന്ത്ര  കർഷക സംഘം പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ടി കെ അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിച്ച ധർണ്ണയിൽ ഇബ്രാഹിം കുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . എം ടി മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു, നൗഷാദ് ഉളിയത്തേൽ സ്വാഗതവും, ഷംസുദ്ദീൻ എരമംഗലം നന്ദിയും പറഞ്ഞു. കുഞ്ഞുമുഹമ്മദ് സഫാരി, മജീദ് ടി എ, ബാദുഷ, ഹനീഫ, കെ പി കമറു, വി  അലി, ഷമീർ ബെസ്റ്റ് ചോയ്സ് എന്നിവരും പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

സ്വതന്ത്ര കർഷക സംഘം വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി എരമംഗലത്ത് കൃഷിഭവനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. കേരള സർക്കാരിന്റെ ...    Read More on: http://360malayalam.com/single-post.php?nid=6917
സ്വതന്ത്ര കർഷക സംഘം വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി എരമംഗലത്ത് കൃഷിഭവനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. കേരള സർക്കാരിന്റെ ...    Read More on: http://360malayalam.com/single-post.php?nid=6917
സ്വതന്ത്ര കർഷക സംഘം വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി സ്വതന്ത്ര കർഷക സംഘം വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി എരമംഗലത്ത് കൃഷിഭവനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. കേരള സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയും പാടശേഖരങ്ങളിൽ വെള്ളത്തിന്റെ ദൗർലഭ്യം മൂലം കൃഷി ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കർഷകർക്ക് പരിഹാരം എന്ന രീതിയിൽ ഭാരതപ്പുഴയിൽ നിന്ന് ലിങ്ക് കനാൽ നിർമ്മിക്കണമെന്നും, കേരളത്തിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്