മയക്കുമരുന്നിനെതിരെ 'ജനസഭ' പരിപാടി സംഘടിപ്പിച്ചു

കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോ -ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയങ്കോട് സെന്ററിൽ നടന്ന ജനസഭ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്‌തു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു. പൊന്നാനി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂർ മുഖ്യാതിഥിയായിരുന്നു. വാർഡംഗം പി. വേണുഗോപാൽ, യുവജന ക്ഷേമബോർഡ് യൂത്ത് കോ -ഓഡിനേറ്റർ ഫാറൂഖ് വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസും പ്രതിജ്ഞയും, ഗായകരായ ശിഹാബ് പാലപ്പെട്ടി, ശുഹൈബ് ജെറി എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും നടന്നു. 

#360malayalam #360malayalamlive #latestnews

കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മ...    Read More on: http://360malayalam.com/single-post.php?nid=6910
കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മ...    Read More on: http://360malayalam.com/single-post.php?nid=6910
മയക്കുമരുന്നിനെതിരെ 'ജനസഭ' പരിപാടി സംഘടിപ്പിച്ചു കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോ -ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയങ്കോട് സെന്ററിൽ നടന്ന ജനസഭ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്‌തു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്