ഗെയിംസ് ഫെസ്റ്റിന്റെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021 - 22 ന്റെ ഭാഗമായി യൂത്ത് ക്ലബ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ രജിസ്ട്രേഡ് ക്ലബ്ബുകൾക്ക്  സംഘടിപ്പിച്ച ഗെയിംസ് ഫെസ്റ്റിന്റെ  ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു. നോർക്ക റൂട്സ് വൈസ് ചെയർമാനും മുൻ നിയമസഭാ സ്പീക്കറുമായ  പി ശ്രീരാമകൃഷ്ണൻ ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു. 


ആലങ്കോട് പന്താവൂർ പുസ്കാസ് ഫ്ളഡ് ലൈറ്റ്  ടർഫ് മൈതാനിയിൽ ആണ് മത്സരങ്ങൾ നടന്നത്.  പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ നന്നംമുക്ക് നവയുഗ മാക്കാലി ഒന്നാം സ്ഥാനവും , നവരശ്മി കാഞ്ഞിയൂർ രണ്ടാം സ്ഥാനവും നേടി . സ്കോർ 8-7.നവരശ്മി കാഞ്ഞിയൂരിന്റെ ഗോളി ഷാക്കിറിനെ മികച്ച ഗോളിയായി തിരഞ്ഞെടുത്തു.

 ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ സൗദാമിനി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ AH റംഷീന, ടി രാംദാസ് മാസ്റ്റർ, ശ്രീമതി താജു നിസ, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫനാസർ, ബ്ലോക്ക് മെമ്പർമാരായ വിവി കരുണാകരൻ,കെ സി ശിഹാബ്, പി റംഷാദ്, ആശാലത, റീസ പ്രകാശ്, ജമീല മനാഫ്, പി അജയൻ, നൂറുദ്ദീൻ , ബി ഡി ഒ കെ.ജെ  അമൽദാസ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021 - 22 ന്റെ ഭാഗമായി യൂത്ത് ക്ലബ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ ര...    Read More on: http://360malayalam.com/single-post.php?nid=6904
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021 - 22 ന്റെ ഭാഗമായി യൂത്ത് ക്ലബ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ ര...    Read More on: http://360malayalam.com/single-post.php?nid=6904
ഗെയിംസ് ഫെസ്റ്റിന്റെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021 - 22 ന്റെ ഭാഗമായി യൂത്ത് ക്ലബ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ രജിസ്ട്രേഡ് ക്ലബ്ബുകൾക്ക് സംഘടിപ്പിച്ച ഗെയിംസ് ഫെസ്റ്റിന്റെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു. നോർക്ക റൂട്സ് വൈസ് ചെയർമാനും മുൻ നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻ ഷൂട്ടൗട്ട് മത്സരം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്