വിദ്യാർത്ഥി സമൂഹം ചരിത്രബോധമുള്ളവരായി വളരണം: പി.എസ്.സി ചെയർമാൻ

വിദ്യാർത്ഥി സമൂഹം ചരിത്രബോധമുള്ളവരായി വളരണമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ സക്കീർ അഭിപ്രായപ്പെട്ടു. വന്നേരി നാട് പ്രസ് ഫോറം സംഘടിപ്പിച്ച വരമൊഴി 2022 അവാർഡ് ദാനവിതരണവും, അനുമോദന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്നേരി നാട് ഏറെ പൈതൃകവും, ചരിത്രവും പേറുന്ന നാടാണ്. പുതുതലമുറ ചരിത്രാന്വേഷികളായി മാറുന്നതിനൊപ്പം, കുട്ടികളിൽ നിന്ന്  മുതിർന്നവർക്കും, ഏറെ പാഠങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി വന്നേരി നാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച രചനാ മത്സര വിജയികൾക്ക് അഡ്വ.എം.കെ സക്കീർ അവാർഡുകൾ നൽകി. പൊന്നാനി ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ ഡോ. ഹരിആനന്ദകുമാർ മുഖ്യാതിഥിയായിരുന്നു. ചിത്രകലാ അധ്യാപകരായ  പ്രമോദ് പള്ളത്ത്, ബിനോജ് അയിരൂർ എന്നിവർക്കും ഉപഹാരങ്ങൾ നൽകി.  പ്രസ്സ് ഫോറം  പ്രസിഡന്റ് വൈസ് പ്രസിഡൻ്റ് ടി.കെ.രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, വൈസ് പ്രസിഡന്റ് ഷാജി എരമംഗലം, ട്രഷറർ പി.എ സജീഷ് എന്നിവർ ചേർന്ന് പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ സക്കീറിനുള്ള ഉപഹാരം നൽകി.


എൽ.പി. വിഭാഗം ചിത്രരചന ഒന്നാം സ്ഥാനം: സി. അജയ് കൃഷ്ണ (ജനത എൽ.പി. സ്കൂൾ ആലങ്കോട്), രണ്ടാം സ്ഥാനം: ടി.എ. ലൈബ മഹ്റിൻ (ജി.എഫ്.എൽ.പി. സ്കൂൾ വെളിയങ്കോട്), മൂന്നാം സ്ഥാനം: സി.എം. ഹന നസ്റിൻ (ജി.എഫ്.എൽ.പി. സ്കൂൾ വെളിയങ്കോട്).


യു.പി. വിഭാഗം ചിത്രരചന മത്സരം


 ഒന്നാംസ്ഥാനം: കെ.എസ്. സാന്ത്വന ( എ.വി.എച്ച്.എസ്.എസ്. പൊന്നാനി), രണ്ടാംസ്ഥാനം: എ. ഷൈൻമോൻ (എ.യു.പി. സ്കൂൾ അയിരൂർ), മൂന്നാം സ്ഥാനം: ദേവനന്ദൻ എസ്.എസ്.എം.യു.പി. സ്കൂൾ വടക്കുമുറി).


 ഹൈസ്കൂൾ വിഭാഗം ലേഖനമത്സരം: ഒന്നാം സ്ഥാനം: പി.കെ. മഹാതിർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാലപ്പെട്ടി), രണ്ടാം സ്ഥാനം: കെ. ഫാത്തിമ ഫിദ (അൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വെളിയങ്കോട്), മൂന്നാംസ്ഥാനം: രഹ്‌ന ഫാത്തിമ (അൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വെളിയങ്കോട്), ഫഹ്‌മിദ ഫാറൂഖ് ( ഗവ. ഹയർ സെക്കൻഡറി സ്കൂൾ തൃക്കാവ്).

#360malayalam #360malayalamlive #latestnews

വിദ്യാർത്ഥി സമൂഹം ചരിത്രബോധമുള്ളവരായി വളരണമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ സക്കീർ അഭിപ്രായപ്പെട്ടു. വന്നേരി നാട് പ്രസ് ഫോറം സ...    Read More on: http://360malayalam.com/single-post.php?nid=6901
വിദ്യാർത്ഥി സമൂഹം ചരിത്രബോധമുള്ളവരായി വളരണമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ സക്കീർ അഭിപ്രായപ്പെട്ടു. വന്നേരി നാട് പ്രസ് ഫോറം സ...    Read More on: http://360malayalam.com/single-post.php?nid=6901
വിദ്യാർത്ഥി സമൂഹം ചരിത്രബോധമുള്ളവരായി വളരണം: പി.എസ്.സി ചെയർമാൻ വിദ്യാർത്ഥി സമൂഹം ചരിത്രബോധമുള്ളവരായി വളരണമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ സക്കീർ അഭിപ്രായപ്പെട്ടു. വന്നേരി നാട് പ്രസ് ഫോറം സംഘടിപ്പിച്ച വരമൊഴി 2022 അവാർഡ് ദാനവിതരണവും, അനുമോദന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്നേരി നാട് ഏറെ പൈതൃകവും, ചരിത്രവും പേറുന്ന നാടാണ്. പുതുതലമുറ ചരിത്രാന്വേഷികളായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്