സുകൃതം വയോജന സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021-22 " സുകൃതം  " വയോജന സംരക്ഷണ പദ്ധതി  പി. നന്ദകുമാർ എം എൽ .എ  ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കാവശ്യമായ പോഷകാഹാരം , ആയുർവേദ മരുന്നുകൾ , മാനസിക സംഘർഷം കുറക്കുന്നതിനുള്ള കൗൺസിലിംഗ് കേന്ദ്രങ്ങൾ , ആവശ്യമുള്ളവർക്ക് നിയമ സഹായം എന്നിവ അടങ്ങുന്ന സമഗ്ര പദ്ധതിയാണ് സുകൃതം . വയോജന ക്ലബുകളുടെ ശാക്തീകരണം , വ്യാപനം , വയോജന വിനോദ വ്യായാമ പാർക്കുകൾ എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു അധ്യക്ഷയായി . ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി കെ സൗദാമിനി സ്വാഗതം പറഞ്ഞു . വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ മുഖ്യാതിഥിയായി . പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ബിനീഷ മുസ്തഫ , ജില്ലാ പഞ്ചായത്ത് അംഗം എ.കെ  സുബൈർ , ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , എ എച്ച് റംഷീന , ടി. രാമദാസ് മാസ്റ്റർ , ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ  പി അജയൻ ,  പി റംഷാദ് , വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പ്രസ്തുത വാർഡ് മെമ്പറുമായ  മജീദ് പാടിയോടത് എന്നിവർ സംസാരിച്ചു . ബ്ലോക്ക് വനിതാ ശിശു വികസന ഓഫീസർ  ടി എസ് ആശാറാണി നന്ദി പറഞ്ഞു .

വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾക്കാണ് ഇന്ന് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തത് . മറ്റു പഞ്ചായത്തുകളിൽ നാളെമുതൽ വിതരണം നടത്തുമെന്നു സി ഡി പി ഒ അറിയിച്ചു .

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021-22 " സുകൃതം " വയോജന സംരക്ഷണ പദ്ധതി പി. നന്ദകുമാർ എം എൽ .എ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾ...    Read More on: http://360malayalam.com/single-post.php?nid=6892
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021-22 " സുകൃതം " വയോജന സംരക്ഷണ പദ്ധതി പി. നന്ദകുമാർ എം എൽ .എ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾ...    Read More on: http://360malayalam.com/single-post.php?nid=6892
സുകൃതം വയോജന സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021-22 " സുകൃതം " വയോജന സംരക്ഷണ പദ്ധതി പി. നന്ദകുമാർ എം എൽ .എ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കാവശ്യമായ പോഷകാഹാരം , ആയുർവേദ മരുന്നുകൾ , മാനസിക സംഘർഷം കുറക്കുന്നതിനുള്ള കൗൺസിലിംഗ് കേന്ദ്രങ്ങൾ , ആവശ്യമുള്ളവർക്ക് നിയമ സഹായം എന്നിവ അടങ്ങുന്ന സമഗ്ര പദ്ധതിയാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്