മലപ്പുറം ജില്ലയില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. 1742 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കോവിഡ് കേസുകള്‍ വളരെയധികം കുറഞ്ഞതെന്ന് ഡി.എം.ഒ പറഞ്ഞു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതിനാലും കോവിഡ് വാക്സിനേഷനിലൂടെയുമാണ് ജില്ലയില്‍ വിരലില്‍ എണ്ണാവുന്ന നിലയിലേക്ക് കോവിഡ് കേസുകള്‍ ഗണ്യമായി കുറയ്ക്കാനായത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
64,37,939 ഡോസ് വാക്സിന് നല്കി
ജില്ലയില്‍ 64,37,939 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു. ഇതില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള 34,45,834 പേര്‍ക്ക് ഒന്നാം ഡോസും 29,31,868 പേര്‍ക്ക് രണ്ടാം ഡോസും 60,237 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
#360malayalam #360malayalamlive #latestnews #covid #malappuram
മലപ്പുറം ജില്ലയില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 11 പേര്‍ക്ക് സമ്പര്... Read More on: http://360malayalam.com/single-post.php?nid=6884
മലപ്പുറം ജില്ലയില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 11 പേര്‍ക്ക് സമ്പര്... Read More on: http://360malayalam.com/single-post.php?nid=6884
മലപ്പുറം ജില്ലയില്‍ 12 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. 1742 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലയില്‍ ശക്തമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്