ചങ്ങരംകുളത്ത് കോവിഡ് ഹോസ്പിറ്റല്‍ ആരംഭിച്ചു

ചങ്ങരംകുളം:സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശപ്രകാരം സ്വകാര്യ പങ്കാളിത്തത്തോടെ  തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍   പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന കോവിഡ് ആശുപത്രി ചങ്ങരംകുളത്ത് ഉദ്ഘാടനം ചെയ്തു.സണ്‍റൈസ് ഗ്രൂപ്പിന്റെ കീഴില്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് പള്ളിക്കര റോഡില്‍ സ്ഥിതി ചെയ്യുന്ന അനുഗ്രഹ ഹോസ്പിറ്റല്‍ ആണ് സണ്‍റൈസ് കോവിഡ് ആശുപത്രി ആക്കി മാറ്റിയത്.ബുധനാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍,നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍കരീം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.സണ്‍റൈസ് സിഇഒ ഷൈന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു.ഓപറേഷന്‍സ് മാനേജര്‍ വിനോദ്,വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പിപി ഖാലിദ്,മൊയ്തുണ്ണി,വികെഎം നൗഷാദ്,പഞ്ചായത്ത് അംഗം അശറഫ്,കരുണ ചാരിറ്റീസ് ഭാരവാഹികള്‍ അശറഫ്,ഷറഫുദ്ധീന്‍,സിദ്ധീക്ക് മറ്റു ജീവനക്കാര്‍ പങ്കെടുത്തു.15 പേര്‍ക്കുള്ള വെന്റിലേറ്റര്‍ ഐസിയു സൗകര്യങ്ങള്‍ കോവിഡ് രോഗികള്‍ക്കായി ആശുപത്രിയില്‍ സജീകരിച്ചെന്നും വിദഗ്ത പരിശീലനം ലഭിച്ച ജീവനക്കാരും മറ്റു സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.


#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശപ്...    Read More on: http://360malayalam.com/single-post.php?nid=688
ചങ്ങരംകുളം:സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശപ്...    Read More on: http://360malayalam.com/single-post.php?nid=688
ചങ്ങരംകുളത്ത് കോവിഡ് ഹോസ്പിറ്റല്‍ ആരംഭിച്ചു ചങ്ങരംകുളം:സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശപ്രകാരം സ്വകാര്യ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്