അംഗപരിമിതര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കി

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗപരിമിതര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. സ്‌കൂട്ടര്‍ വിതരണോദ്ഘാടനം തദ്ദേശസ്വയം ഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. രണ്ടാംഘട്ടമായി 39 സ്‌കൂട്ടറുകളാണ് ജനറല്‍ വിഭാഗത്തില്‍ അംഗപരിമിതര്‍ക്ക് കൈമാറിയത്. ഒന്നാംഘട്ടത്തില്‍ ജനറല്‍ വിഭാഗത്തില്‍ 18 സ്‌കൂട്ടറുകളാണ് നല്‍കിയത്. എസ്.സി വിഭാഗത്തില്‍പ്പെട്ട അംഗപരിമിതര്‍ക്ക് ഒന്‍പത് സ്‌കൂട്ടറുകള്‍ ഇതിന് മുമ്പ് വിതരണം ചെയ്തിരുന്നു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂട്ടറുകള്‍ ജില്ലാ പഞ്ചായത്ത് വാങ്ങി നല്‍കിയത്. എസ്.സി വിഭാഗത്തിലുള്ളവര്‍ക്ക് സ്‌കൂട്ടര്‍ നല്‍കാന്‍ 837000 രൂപയാണ് ചെലവഴിച്ചത്. മൂന്നാം ഘ്ട്ടത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 30 സ്‌കൂട്ടറുകള്‍ കൂടി വിതരണം ചെയ്യും.

 ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. പി.വി അബ്ദുള്‍വഹാബ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നസീബ അസീസ്, സറീന ഹസീബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, എ.പി ഉണ്ണികൃഷ്ണന്‍, ശ്രീദേവി പ്രാക്കൂന്ന്,  റൈഹാനത്ത്, യാസ്മിന്‍ അരിമ്പ്ര, എ.കെ സുബൈര്‍, അഡ്വ. പി മനാഫ്, പി.കെ.സി അബ്ദുറഹ്‌മാന്‍, ടി.പി ഹാരിസ്, കെ.ടി അഷ്‌റഫ്, ടി.പി.എം ബഷീര്‍, എം.പി ഷെരീഫ, കെ സലീന ടീച്ചര്‍, ഷഹര്‍ബാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ അബ്ദുള്‍റഷീദ്, സീനിയര്‍ സൂപ്രണ്ട് ശ്രീനിവാസന്‍ കുന്നത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ചുമതലയുള്ള വി.വി സതീദേവി  എന്നിവര്‍ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗപരിമിതര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. സ്‌കൂട്ടര്‍ വിതരണോദ്ഘാടനം തദ്...    Read More on: http://360malayalam.com/single-post.php?nid=6866
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗപരിമിതര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. സ്‌കൂട്ടര്‍ വിതരണോദ്ഘാടനം തദ്...    Read More on: http://360malayalam.com/single-post.php?nid=6866
അംഗപരിമിതര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗപരിമിതര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. സ്‌കൂട്ടര്‍ വിതരണോദ്ഘാടനം തദ്ദേശസ്വയം ഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. രണ്ടാംഘട്ടമായി 39 സ്‌കൂട്ടറുകളാണ് ജനറല്‍ വിഭാഗത്തില്‍ അംഗപരിമിതര്‍ക്ക് കൈമാറിയത്. ഒന്നാംഘട്ടത്തില്‍ ജനറല്‍ വിഭാഗത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്