ചിത്രപ്രദർശനവും, ചെറു നാടക അവതരണവും സാംസ്കാരിക സംഗമവും നടത്തി

പുന്നയൂർക്കുളം സാഹിത്യ സമിതി വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചിത്രപ്രദർശനവും, ചെറു നാടക അവതരണവും സാംസ്കാരിക സംഗമവും നടത്തി. ഞായറാഴ്ച വൈകിട്ട് പുന്നയൂർക്കളം കമലാസുരയ്യ സമുച്ചയത്തിൽ വച്ച് നടത്തിയ വാർഷികാഘോഷം നോവലിസ്റ്റും വയലാർ അവാർഡ് ജേതാവുമായ ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സാഹിത്യ സമിതികൾ കേരളത്തിന്റെ ഓരോരോ ഗ്രാമഗ്രാമാന്തരങ്ങളിലും ഉണ്ടായിരിക്കേണ്ടത് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ആവശ്യം മാത്രമല്ല നമ്മുടെ സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്തുവാനുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും  കലയും ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ സർഗ്ഗാത്മകമായ ആവിഷ്കാര ങ്ങളിലൂടെ വായന കളിലൂടെയും ചർച്ചകളിലൂടെയും സമാധാനത്തോടെയും മനുഷ്യർ പരസ്പരം മനസ്സിലാക്കുവാനും തങ്ങളുടെതായ ചിന്തകൾ പരസ്പരം പങ്കു വെക്കുവാൻ ശ്രമിക്കുമ്പോൾ ജാതിയുടെയും മതത്തിന്റെയും കൊട്ടേഷൻ  സംഘടനകളിലൂടെയും ഉള്ള പിടിയിൽനിന്ന് മനുഷ്യരെ പിന്തിരിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 പുന്നയൂർക്കുളത്തെ യും അക്ഷരങ്ങളെ സ്നേഹിക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക, പുതിയ എഴുത്തുകാരെ കണ്ടെത്തി അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുക, അവരുടെ രചനകൾ സമൂഹത്തിലേക്ക് കൊണ്ടുവരിക എന്നതിലൂടെ ഒരു നല്ല സാഹിത്യ പ്രവർത്തകരെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പുന്നയൂർക്കുളം സാഹിത്യ കൂട്ടായ്മ രൂപീകരിച്ചത്. നോവലിസ്റ്റും വയലാർ അവാർഡ് ജേതാവുമായ കെ പി രാമാനുണ്ണിയാണ് തുടക്കം കുറിച്ചത് . പിറവിയെടുത്ത് ഒരു വർഷം തികയുന്നതിനു മുൻപ് ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് സാഹിത്യ സമിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിവരുന്നത് . ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി  പ്രശസ്ത സാഹിത്യകാരി ഡോക്ടർ ഖദീജ മുംതാസ് മുഖ്യാതിഥിയായി പങ്കെടുത്തു. പുന്നയൂർക്കുളം സാഹിത്യ സമിതി പ്രസിഡന്റ് അബ്ദുൽ പുന്നയൂർക്കുളത്തിന്റെ അധ്യക്ഷതയിൽ കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, സ്മരണ ചെയർമാൻ സി.പി  സുന്ദരേശൻ, തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ വായനശാല പ്രവർത്തകരും സാംസ്കാരിക സംഘടനാ പ്രവർത്തകരും പങ്കെടുത്തു. ബൈജു കുമാർ പുന്നയൂർക്കുളം ഒരുക്കിയ പ്രകൃതി ചിത്രപ്രദർശനം ജനറൽ കൺവീനർ ഉമ്മർ അറക്കൽ ഉത്ഘാടനം ചെയ്തു.  തീയറ്റർ റൈഡേഴ്സ് ഗുരുവായൂർ ഒരുക്കിയ മാണിക്യ മൂക്കുത്തി എന്ന ചെറു നാടകവും ഉണ്ടായിരുന്നു. സാഹിത്യ സമിതി സെക്രട്ടറി രജേഷ് കടാമ്പുള്ളി സ്വാഗതവും ട്രഷറർ ദിനേശ് നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews

പുന്നയൂർക്കുളം സാഹിത്യ സമിതി വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചിത്രപ്രദർശനവും, ചെറു നാടക അവതരണവും സാംസ്കാരിക സംഗമവും നടത്തി. ഞായറാഴ...    Read More on: http://360malayalam.com/single-post.php?nid=6862
പുന്നയൂർക്കുളം സാഹിത്യ സമിതി വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചിത്രപ്രദർശനവും, ചെറു നാടക അവതരണവും സാംസ്കാരിക സംഗമവും നടത്തി. ഞായറാഴ...    Read More on: http://360malayalam.com/single-post.php?nid=6862
ചിത്രപ്രദർശനവും, ചെറു നാടക അവതരണവും സാംസ്കാരിക സംഗമവും നടത്തി പുന്നയൂർക്കുളം സാഹിത്യ സമിതി വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചിത്രപ്രദർശനവും, ചെറു നാടക അവതരണവും സാംസ്കാരിക സംഗമവും നടത്തി. ഞായറാഴ്ച വൈകിട്ട് പുന്നയൂർക്കളം കമലാസുരയ്യ സമുച്ചയത്തിൽ വച്ച് നടത്തിയ വാർഷികാഘോഷം നോവലിസ്റ്റും വയലാർ അവാർഡ് ജേതാവുമായ ടി ഡി രാമകൃഷ്ണൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്