കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി

മലപ്പുറം ജില്ലയില്‍ കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍  വി.ആര്‍ പ്രേംകുമാര്‍ നിര്‍ദേശം നല്‍കി. ആവശ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമമുണ്ടാക്കി വിലക്കയറ്റമുണ്ടാക്കാനുള്ള ശ്രമം തടയുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനായി തിങ്കളാഴ്ച (മാര്‍ച്ച് 21) വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ജില്ലാ വികസന കമ്മീഷണര്‍,താലുക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം ചേരും. അവശ്യവസ്തുക്കളുടെ വിലയില്‍ സമീപകാലത്തുണ്ടായ വില വ്യത്യാസം പഠന വിധേയമാക്കും. അവശ്യ വസ്തുക്കള്‍ പൂഴ്ത്തി വെച്ച് കൃത്രിമക്ഷാമമുണ്ടാക്കുന്നുണ്ടോ എന്നറിയാന്‍ വ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും പരിശോധന നടത്തും.  ചെറുപയര്‍, ഉഴുന്ന്, കടല, പരിപ്പ്, വന്‍പയര്‍, മല്ലി, മുളക്, പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, വെളിച്ചണ്ണ തുടങ്ങി അവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പ് വരുത്തുന്നതിനും അളവ് തൂക്കങ്ങളിലെ കൃത്രിമം തടയുന്നതിനുമാവശ്യമായ നടപടി സ്വീകരിക്കും. ജില്ലയിലെ അവശ്യ വസ്തുക്കളുടെ മൊത്തവ്യാപാരികളുടെ യോഗം ഉടന്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയില്‍ കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്ര...    Read More on: http://360malayalam.com/single-post.php?nid=6854
മലപ്പുറം ജില്ലയില്‍ കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്ര...    Read More on: http://360malayalam.com/single-post.php?nid=6854
കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി മലപ്പുറം ജില്ലയില്‍ കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദേശം നല്‍കി. ആവശ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമമുണ്ടാക്കി വിലക്കയറ്റമുണ്ടാക്കാനുള്ള ശ്രമം തടയുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്