ഭാര്യയ്ക്ക് കാണേണ്ടെന്ന് പറഞ്ഞു; എടപ്പാൾ മേൽപ്പാലത്തിൽ കയറി ആത്മഹത്യ ഭീഷണി

ഭാര്യ കാണാൻ വിസമ്മതിച്ചതോടെ മദ്യലഹരിയിൽ യുവാവ് എടപ്പാൾ മേൽപ്പാലത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് ആണ് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യ  കഴിഞ്ഞ ദിവസം  കാണാൻ എത്തിയപ്പോൾ വിസമ്മതിച്ചതോടെ ആത്മഹത്യ ഭീഷണി ഉയർത്തിയത്. 

ഭാര്യ വിസമ്മതിച്ചതോടെ എടപ്പാൾ ഗോവിന്ദ ടാക്കീസിന് സമീപം എത്തിയ യുവാവ് മദ്യലഹരിയിൽ റോഡിൽ കിടക്കുകയും വാഹനങ്ങൾ തടഞ്ഞു വയ്ക്കുകയും ചെയ്തു. പിന്നീട് വാഹനത്തിൽ കയറി എടപ്പാൾ ടൗണിൽ എത്തി. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡ് ചന്ദ്രനും ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഇവരെ ആക്രമിക്കുകയായിരുന്നു.

പാലത്തിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ. ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾ മുന്നോട്ടു പോകാൻ കഴിയാതെ കുരുക്കിൽ പെട്ടു. തുടർന്ന് ചങ്ങരംകുളം എസ്ഐ ഒ.പി.വിജയകുമാർ സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞുവിട്ടു.


#360malayalam #360malayalamlive #latestnews

ഭാര്യ കാണാൻ വിസമ്മതിച്ചതോടെ മദ്യലഹരിയിൽ യുവാവ് എടപ്പാൾ മേൽപ്പാലത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൊലീസിനെയും നാട്ടുകാരെയും മ...    Read More on: http://360malayalam.com/single-post.php?nid=6852
ഭാര്യ കാണാൻ വിസമ്മതിച്ചതോടെ മദ്യലഹരിയിൽ യുവാവ് എടപ്പാൾ മേൽപ്പാലത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൊലീസിനെയും നാട്ടുകാരെയും മ...    Read More on: http://360malayalam.com/single-post.php?nid=6852
ഭാര്യയ്ക്ക് കാണേണ്ടെന്ന് പറഞ്ഞു; എടപ്പാൾ മേൽപ്പാലത്തിൽ കയറി ആത്മഹത്യ ഭീഷണി ഭാര്യ കാണാൻ വിസമ്മതിച്ചതോടെ മദ്യലഹരിയിൽ യുവാവ് എടപ്പാൾ മേൽപ്പാലത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് ആണ് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യ കഴിഞ്ഞ ദിവസം കാണാൻ എത്തിയപ്പോൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്