മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം

മലപ്പുറം ജില്ലയിൽ മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍  18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാം.  അപകട മരണമോ   അപകടം മൂലം പൂര്‍ണ്ണമായ  അംഗവൈകല്യമോ സംഭവിച്ചാല്‍  10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. കൂടാതെ നിബന്ധനകള്‍ക്ക് വിധേയമായി ഭാഗികമായ അംഗവൈകല്യത്തിന് അഞ്ച് ലക്ഷം രൂപ വരെയും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയാണെങ്കില്‍, അപകടം ഭാഗികമായ അംഗവൈകല്യത്തിലേയ്ക്ക് നയിക്കുന്ന കേസുകളില്‍ യഥാര്‍ത്ഥ ആശുപത്രി ചെലവായി പരമാവധി 2,00,000 രൂപ വരെ ചികില്‍സാ ചെലവിനത്തിലും അപകടമരണം സംഭവിക്കുകയാണെങ്കില്‍ മരണാനന്തര ചെലവിലേയ്ക്കായി 2500 രൂപയും  വിദ്യാഭ്യാസ ആവശ്യത്തിന്  രണ്ട് കുട്ടികള്‍ക്ക് വരെ പരമാവധി  10000- രൂപ വരെയും ഇന്‍ഷുറന്‍സ്  ആനുകൂല്യം  ലഭിക്കും. മാര്‍ച്ച്  31 വരെ  മത്സ്യത്തൊഴിലാളി സഹകരണ  സംഘങ്ങളില്‍ 389 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ അംഗത്വമെടുക്കാം. വിശദവിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ  ഓഫീസിലും പ്രൊജക്ട് ഓഫീസിലും ലഭിക്കും. ഫോണ്‍: 0494 2423503



#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 ...    Read More on: http://360malayalam.com/single-post.php?nid=6843
മലപ്പുറം ജില്ലയിൽ മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 ...    Read More on: http://360malayalam.com/single-post.php?nid=6843
മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം മലപ്പുറം ജില്ലയിൽ മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലം പൂര്‍ണ്ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്