രജിസ്‌ട്രേഷന്‍ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

മലപ്പുറം ജില്ലയിൽ കേരള സ്പോര്‍ട്സ് ആക്ട് പ്രകാരം  ജില്ലാ സ്പോര്‍ട്സ്  കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍  താല്‍പര്യമുള്ള കായിക സംഘടനകളായ  ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍  അക്കാദമികള്‍, സ്‌കൂള്‍, കോളജ് അക്കാദമികള്‍,  മറ്റു സ്പോര്‍ട്സ്  ഉന്നമനത്തിനായി  പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ രജിസ്ട്രേഷന്‍ സമയപരിധി  മാര്‍ച്ച്  31 വരെ നീട്ടി. തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലുള്ള  സ്പോര്‍ട്സ് ക്ലബുകള്‍, സംഘടനകള്‍ എന്നിവ  സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത  സര്‍ട്ടിഫിക്കറ്റ് സഹിതം  അവ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട  ജില്ലാ സ്പോര്‍ട്സ്  കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സംബന്ധിച്ച് വിശദ വിവരങ്ങള്‍ക്ക് സെക്രട്ടറി, മലപ്പുറം ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം ഫോണ്‍: 0483 2734701, 9495243423  എന്ന വിലാസത്തില്‍ ബന്ധപ്പെടാം. 2000 ലെ കേരള സ്പോര്‍ട്സ് ആക്ട് പ്രകാരം സംസ്ഥാന/ ജില്ലാതലങ്ങളിലും ഗ്രാമ പഞ്ചായത്ത്, നഗരസഭ , കോര്‍പ്പറേഷന്‍ തലങ്ങളിലും സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ പ്രകാരം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 നഗരസഭകളിലും ആറ്  കോര്‍പ്പറേഷനുകളിലും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് ഉത്തരവായിട്ടുണ്ട്.


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ കേരള സ്പോര്‍ട്സ് ആക്ട് പ്രകാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള കായിക ...    Read More on: http://360malayalam.com/single-post.php?nid=6842
മലപ്പുറം ജില്ലയിൽ കേരള സ്പോര്‍ട്സ് ആക്ട് പ്രകാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള കായിക ...    Read More on: http://360malayalam.com/single-post.php?nid=6842
രജിസ്‌ട്രേഷന്‍ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി മലപ്പുറം ജില്ലയിൽ കേരള സ്പോര്‍ട്സ് ആക്ട് പ്രകാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള കായിക സംഘടനകളായ ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍ അക്കാദമികള്‍, സ്‌കൂള്‍, കോളജ് അക്കാദമികള്‍, മറ്റു സ്പോര്‍ട്സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ രജിസ്ട്രേഷന്‍ സമയപരിധി മാര്‍ച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്