സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്യും

സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച്‌ ചോദ്യം  ചെയ്യും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ  ദിലീപ്‌ ഗൂഢാലോചന നടത്തിയ കേസിലാണ് ചോദ്യം ചെയ്യുക. കേസിൽ ഹാജരാകാൻ സായി ശങ്കറിന്‌ നോട്ടീസ്‌ നൽകി.  ദിലിപിന്റെ ഫോണിലെ വിവരങ്ങൾ സായി ശങ്കറിന്റെ  ലാപ്‌ടോപ്‌ ഉപയോഗിച്ചാണ്‌ നശിപ്പിച്ചതെന്നും കണ്ടത്തി. ദിലീപിന്റെ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ്‌ വിവരങ്ങൾ നശിപ്പിച്ചതെന്നും കണ്ടെത്തി.  സായി ശങ്കറിന്റെ  കോഴിക്കോടുള്ള വീട്‌ കഴിഞ്ഞ ദിവസം  ക്രൈബ്രാഞ്ച്‌ പരിശോധിച്ചിരുന്നു.

ദിലീപിന്റെ അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ  അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചുവെന്ന് ബാർ കൗൺസിൽ സെക്രട്ടറിക്ക് നൽകിയ പരാതിയിലും ആരോപിച്ചിട്ടുണ്ട്‌. അതേസമയം വധഗൂഢാലോചനക്കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 


#360malayalam #360malayalamlive #latestnews

സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്യും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ദിലീപ്‌ ഗൂഢാല...    Read More on: http://360malayalam.com/single-post.php?nid=6837
സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്യും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ദിലീപ്‌ ഗൂഢാല...    Read More on: http://360malayalam.com/single-post.php?nid=6837
സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്യും സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്യും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ദിലീപ്‌ ഗൂഢാലോചന നടത്തിയ കേസിലാണ് ചോദ്യം ചെയ്യുക. കേസിൽ ഹാജരാകാൻ സായി ശങ്കറിന്‌ നോട്ടീസ്‌ നൽകി. ദിലിപിന്റെ ഫോണിലെ വിവരങ്ങൾ സായി ശങ്കറിന്റെ ലാപ്‌ടോപ്‌ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്