ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് : ചോര്‍ച്ച അടക്കല്‍ തുടരുന്നു

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. നിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുവശങ്ങളിലും പതിനൊന്നര മീറ്റര്‍ ആഴത്തില്‍ ഷീറ്റ് ഇറക്കി ചോര്‍ച്ച തടയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്നും എത്തിച്ച വൈബ്രേറ്റിങ് യന്ത്രത്തിന്റെ സഹായത്തോടെയാണ് ഷീറ്റ്  പൈലിങ് പ്രവൃത്തി. ഷീറ്റിന് മേല്‍ ഹാമര്‍  ഘടിപ്പിച്ച് വൈബ്രേറ്റര്‍ യന്ത്രത്തിന്റെ സഹായത്തോടെ ഷീറ്റുകള്‍  പതിയെ മണ്ണിലേക്ക് താഴ്ത്തുകയാണ് ചെയ്യുന്നത്. നിലവില്‍ 38 ഷീറ്റുകള്‍ ഇറക്കി കഴിഞ്ഞു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഷീറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പുഴയിലെ വെള്ളം കുറഞ്ഞതിനാല്‍ ഒരു മാസം മുമ്പാണ് ചോര്‍ച്ചയടക്കല്‍ പ്രവൃത്തി തുടങ്ങിയത്. പുഴയിലെ ജലനിരപ്പ് വളരെ അധികം താഴ്ന്നതിനാല്‍ കഴിയുന്നത്ര വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ശ്രമം.


#360malayalam #360malayalamlive #latestnews #chamravattombridge

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. നിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുവ...    Read More on: http://360malayalam.com/single-post.php?nid=6834
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. നിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുവ...    Read More on: http://360malayalam.com/single-post.php?nid=6834
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് : ചോര്‍ച്ച അടക്കല്‍ തുടരുന്നു ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. നിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുവശങ്ങളിലും പതിനൊന്നര മീറ്റര്‍ ആഴത്തില്‍ ഷീറ്റ് ഇറക്കി ചോര്‍ച്ച തടയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്നും എത്തിച്ച വൈബ്രേറ്റിങ് യന്ത്രത്തിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്