'മണ്ണൊരുക്കം' വിത്തുത്സവം ഉദ്ഘാടനം ചെയ്തു

റീ ബിൽഡ് കേരള ഇനിഷിയേറ്റീവും സംസ്ഥാന ജൈവ വൈവിധ്യ ബോർഡും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'മണ്ണൊരുക്കം' വിത്തുത്സവം  കേരള ജൈവ വൈവിധ്യ ബോർഡ് പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. എസ് യമുന ഉദ്ഘാടനം ചെയ്തു.  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അധ്യക്ഷയായി. 


നാടൻ നെൽ വിത്തുകൾ , കിഴങ്ങുകൾ , അടക്കമുള്ള ജൈവ വൈവിധ്യ വിളകളെ സംരക്ഷിക്കുക, കൃഷിയിലെ നാട്ടറിവുകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക,  കാലാവസ്ഥാ വ്യതിയാനം കാർഷിക രംഗത്തുണ്ടാക്കുന്ന ആഘാതം കുറക്കുക , തുടങ്ങിയ കാര്യങ്ങളിൽ കൃഷിക്കാർക്ക് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, വെളിയംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു , മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയടത്ത്, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ധീൻ , ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ , ബ്ലോക്ക് ഡിവിഷൻ മെമ്പർ പി അജയൻ , ബ്ലോക്ക് ബി എം സി കൺവീനർ വി. അശോക കുമാർ എന്നിവർ സംസാരിച്ചു. ഡോ. സി.കെ പീതാംബരൻ , ഡോ പി. ഇന്ദിരാദേവി, പ്രൊഫ. മുസ്തഫ കുന്നക്കൊടി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.


#360malayalam #360malayalamlive #latestnews

റീ ബിൽഡ് കേരള ഇനിഷിയേറ്റീവും സംസ്ഥാന ജൈവ വൈവിധ്യ ബോർഡും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'മണ്ണൊരുക്ക...    Read More on: http://360malayalam.com/single-post.php?nid=6827
റീ ബിൽഡ് കേരള ഇനിഷിയേറ്റീവും സംസ്ഥാന ജൈവ വൈവിധ്യ ബോർഡും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'മണ്ണൊരുക്ക...    Read More on: http://360malayalam.com/single-post.php?nid=6827
'മണ്ണൊരുക്കം' വിത്തുത്സവം ഉദ്ഘാടനം ചെയ്തു റീ ബിൽഡ് കേരള ഇനിഷിയേറ്റീവും സംസ്ഥാന ജൈവ വൈവിധ്യ ബോർഡും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'മണ്ണൊരുക്കം' വിത്തുത്സവം കേരള ജൈവ വൈവിധ്യ ബോർഡ് പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. എസ് യമുന ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്