പെരുമ്പടപ്പ് ബ്ലോക്ക് വിത്തുൽസവം "മണ്ണൊരുക്കം " നാളെ രാവിലെ ഒമ്പതര മുതൽ അഞ്ചര വരെ എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ

പെരുമ്പടപ്പ് ബ്ലോക്ക് വിത്തുൽസവം "മണ്ണൊരുക്കം " നാളെ രാവിലെ ഒമ്പതര മുതൽ അഞ്ചര വരെ എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് , റി ബിൽഡ് കേരള ഇനിഷ്യേറ്റിവ് , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത് . നാടൻ നെൽ വിത്തുകൾ , കിഴങ്ങുകൾ , അടക്കമുള്ള ജൈവ വൈവിധ്യ വിളകളെ സംരക്ഷിക്കുക, കൃഷിയിലെ നാട്ടറിവുകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക,  കാലാവസ്ഥാ വ്യതിയാനം കാർഷിക രംഗത്തുണ്ടാക്കുന്ന ആഘാതം കുറക്കുക , തുടങ്ങിയ കാര്യങ്ങളിൽ കൃഷിക്കാർക്ക് അവബോധമുണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 


കാർഷിക പ്രദർശനം,വിപണനം,  ജില്ലയിലെ വിവിധ ഭാഗത്തുനിന്നുള്ള കർഷകരുടെ സ്റ്റാളുകൾ, നല്ലഭക്ഷണ പ്രസ്ഥാനം, കുടുംബശ്രീ എന്നിവയുടെ വിപണന സ്റ്റാളുകൾ, സെമിനാറുകൾ , കൈക്കോട്ടിന്റെ താളം - കൃഷി പാട്ടുകൾ എന്നിവയാണ് പരിപാടികൾ . ദേവരാജൻ മാഷിന്റെ സ്മരണ ദിനമായതിനാൽ വൈകീട്ട് "സംഗീതം കൊണ്ടൊരു ആദരം" പരിപാടി പ്രത്യേകമായി നടത്തും . വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ഷിഹാബ്, പി. അജയൻ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ജെ  അമൽദാസ് എന്നിവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് വിത്തുൽസവം "മണ്ണൊരുക്കം " നാളെ രാവിലെ ഒമ്പതര മുതൽ അഞ്ചര വരെ എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കു...    Read More on: http://360malayalam.com/single-post.php?nid=6821
പെരുമ്പടപ്പ് ബ്ലോക്ക് വിത്തുൽസവം "മണ്ണൊരുക്കം " നാളെ രാവിലെ ഒമ്പതര മുതൽ അഞ്ചര വരെ എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കു...    Read More on: http://360malayalam.com/single-post.php?nid=6821
പെരുമ്പടപ്പ് ബ്ലോക്ക് വിത്തുൽസവം "മണ്ണൊരുക്കം " നാളെ രാവിലെ ഒമ്പതര മുതൽ അഞ്ചര വരെ എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് വിത്തുൽസവം "മണ്ണൊരുക്കം " നാളെ രാവിലെ ഒമ്പതര മുതൽ അഞ്ചര വരെ എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് , റി ബിൽഡ് കേരള ഇനിഷ്യേറ്റിവ് , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത് . നാടൻ നെൽ വിത്തുകൾ , കിഴങ്ങുകൾ , അടക്കമുള്ള ജൈവ വൈവിധ്യ വിളകളെ സംരക്ഷിക്കുക, കൃഷിയിലെ നാട്ടറിവുകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക, കാലാവസ്ഥാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്