ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) പൊന്നാനി ഏരിയ സമ്മേളനം 2022 മാർച്ച് 15ന്

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) പൊന്നാനി ഏരിയ സമ്മേളനം 2022 മാർച്ച് 15ന് എരമംഗലം കെ എം എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കക്ഷിരാഷ്ട്രീയത്തിനും, ജാതി മത ചിന്താഗതികൾക്കുമതീതമായി ഒരു തൊഴിൽ മേഖലയിൽ ഒരു സംഘടന എന്ന ലക്ഷ്യത്തോടെ 1981 ൽ രൂപീകൃതമായ ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ, ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തയ്യൽ തൊഴിലാളി സംഘടനയാണ്. കഴിഞ്ഞ കാല പോരാട്ട ഫലമായി സർക്കാരിൽ നിന്ന് നേടിയെടുത്ത തയ്യൽ തൊഴിലാളി ക്ഷേമനിധി സംഘടന തന്നെ രൂപം നൽകിയ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സ്വയം സഹായ പദ്ധതി തുടങ്ങിയവയെല്ലാം കാലോചിതമായി പരിപോഷിക്കാനുള്ള ആലോചനകളും ഭാവി പരിപാടികൾക്കും സമ്മേളനം രൂപം നൽകും. രാവിലെ 9.30ന് ഏരിയ പ്രസിഡണ്ട് കെ.എ ബാലൻ 15 m പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനം ജില്ല പ്രസിഡണ്ട് പി.കെ മണി ഉദ്ഘാടനം ചെയ്യും. എ.കെ അബ്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ കെ പി രാജൻ, എ രാമകൃഷ്ണൻ ജില്ലാ വൈസ് പ്രസിഡണ്ട് - ചന്ദ്രിക എന്നിവർ അഭിവാദ്യം ചെയ്യും സമ്മേളനം വിജയിപ്പിക്കാൻ മുഴുവൻ തയ്യൽക്കാരും രംഗത്തിറങ്ങണമെന്നും, നാട്ടുകാർ സഹായിക്കണമെന്നും സമ്മേളന സ്വാഗത സംഘം പ്രതി സമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ ജില്ലാ ജോയിൻറ് സിക്രട്ടറി കെ പി രാജൻ ഏരിയ ഭാരവാഹികളായ കെ എ ബാലൻ, എ കെ അബ്ദു സ്വാഗത സംഘം ചെയർമാൻ ടി.കെ ചന്ദ്രൻ, കൺവീനർ പി.കെ രവി എന്നിവ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) പൊന്നാനി ഏരിയ സമ്മേളനം 2022 മാർച്ച് 15ന് എരമംഗലം കെ എം എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കക്ഷിരാഷ്ട്രീ...    Read More on: http://360malayalam.com/single-post.php?nid=6820
ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) പൊന്നാനി ഏരിയ സമ്മേളനം 2022 മാർച്ച് 15ന് എരമംഗലം കെ എം എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കക്ഷിരാഷ്ട്രീ...    Read More on: http://360malayalam.com/single-post.php?nid=6820
ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) പൊന്നാനി ഏരിയ സമ്മേളനം 2022 മാർച്ച് 15ന് ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) പൊന്നാനി ഏരിയ സമ്മേളനം 2022 മാർച്ച് 15ന് എരമംഗലം കെ എം എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കക്ഷിരാഷ്ട്രീയത്തിനും, ജാതി മത ചിന്താഗതികൾക്കുമതീതമായി ഒരു തൊഴിൽ മേഖലയിൽ ഒരു സംഘടന എന്ന ലക്ഷ്യത്തോടെ 1981 ൽ രൂപീകൃതമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്