എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ "സ്വരം 2022" ആഘോഷിച്ചു

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിലെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ വാർഷികാഘോഷമായ  "സ്വരം 2022 " കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്റ്റാഫ് ക്ലബ് പ്രസിഡണ്ട് ഡോക്ടർ വി എ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ എ നവാസ് ഉദ്ഘാടനം ചെയ്തു. കോളേജിലെ അധ്യാപകരും അനധ്യാപകരും അവരുടെ കുടുംബാംഗങ്ങളും  വിവിധങ്ങളായ കലാപരിപാടികൾ നടത്തി. പ്രത്യേകങ്ങളായ വ്യക്തിഗത നേട്ടങ്ങളെ  ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിച്ചവരെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തു. അതോടൊപ്പം തന്നെ  പരിപാടിയിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് മത്സരിയ്ക്കാവുന്ന പ്രത്യേക മ്യൂസിക്കൽ ക്വിസ് പ്രോഗ്രാമുകളും ഉണ്ടായിരുന്നു. പാട്ടുകൾ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഡാൻസുകൾ എന്നിവ ചേർന്ന് വർണ്ണാഭമായ ചടങ്ങ് വൈകുന്നേരം 4 മണിയോടുകൂടി സമാപിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് സ്റ്റാഫ്  റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി ഷംസുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.


#360malayalam #360malayalamlive #latestnews #mesengineeringcollege #kuttippuram

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിലെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ വാർഷികാഘോഷമായ "സ്വരം 2022 " കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ...    Read More on: http://360malayalam.com/single-post.php?nid=6812
കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിലെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ വാർഷികാഘോഷമായ "സ്വരം 2022 " കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ...    Read More on: http://360malayalam.com/single-post.php?nid=6812
എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ "സ്വരം 2022" ആഘോഷിച്ചു കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിലെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ വാർഷികാഘോഷമായ "സ്വരം 2022 " കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്റ്റാഫ് ക്ലബ് പ്രസിഡണ്ട് ഡോക്ടർ വി എ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ എ നവാസ് ഉദ്ഘാടനം ചെയ്തു. കോളേജിലെ അധ്യാപകരും അനധ്യാപകരും അവരുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്