പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖല : ആലങ്കോട് ലീലാകൃഷ്ണൻ

പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖലയാണെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒത്തുതീർപ്പുകളും അധിനിവേശങ്ങളും കടന്നു കയറാതെ ഇന്നും പ്രാദേശിക പത്ര പ്രവർത്തന രംഗം നിലകൊള്ളുന്നത് കൊണ്ട് തന്നെ സത്യ സന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നുണ്ട് എന്നാൽ ഇതിനു പിന്നിലെ മാധ്യമ പ്രവർത്തകരുടെ ജീവിതം വളരെ പ്രയാസം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു ചങ്ങരംകുളത്ത് കെ എം പി യു ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹ. സ്വാഗത സംഘം ചെയർമാൻ

 പ്രഗിലേഷ് എരമംഗലം അധ്യക്ഷനായി. കെഎംപിയു കോർ കമ്മിറ്റിയംഗം പീറ്റർ ഏഴിമല മുഖ്യാതിഥിയായി. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം വികെഎം ഷാഫി നിർവഹിച്ചു. കോർ കമ്മിറ്റിയംഗം വി സെയ്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 

കെഎംപിയു  രക്ഷാധികാരി എ രാധാകൃഷ്ണൻ, വന്നേരി നാട് പ്രസ് ക്ലബ് സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ഷാജി ചപ്പയിൽ, വി സെയ്ത്, ഫാറൂഖ്, രാധാകൃഷ്ണൻ പെരിന്തൽമണ്ണ, ഷാഫി ചങ്ങരംകുളം, റാഫി തങ്ങൾ, നൗഷാദ് എടവണ്ണപ്പാറ, ഉമറലി ശിഹാബ്,  സലിം മൂർക്കനാട്, ദാസൻ കോക്കൂർ  എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ റാഷിദ് നെച്ചിക്കൽ സ്വാഗതവും  സ്വാഗത സംഘം ട്രഷറർ ആഷിക്ക് നന്നംമുക്ക് നന്ദിയും പറഞ്ഞു. 

ഉമറലി ശിഹാബ് കൊണ്ടോട്ടി (പ്രസിഡൻ്റ്), പ്രഗിലേഷ് എരമംഗലം (സെക്രട്ടറി), ആഷിക്ക് നന്നംമുക്ക് (ട്രഷറർ). റാഷിദ് നെച്ചിക്കൽ ചങ്ങരംകുളം (വൈസ് പ്രസിഡൻ്റ്) നൗഷാദ് എടവണ്ണപ്പാറ (ജോ. സെക്രട്ടറി), പ്രത്യുഷ് മാറഞ്ചേരി, സി രാജേഷ് (പ്രൊജക്ട് കൺവീനർ)

 അൻവർ ഷെരീഫ് ചെറുവായൂർ, ഷാജി ചപ്പയിൽ എരമംഗലം, റാഫി തങ്ങൾ ചങ്ങരംകുളം, സലിം മൂർക്കനാട്, ജീന മണികണ്ഠൻ, പി പി സുനീറ മൂക്കുതല, നൗഷിജ ചങ്ങരംകുളം, ബൈജു മുദ്ര എടപ്പാൾ, മുഹ്സിന തോട്ടുമുക്കം, റിജേഷ് പനമ്പാട്, പ്രേമദാസ് മൂക്കുതല, മോഹൻദാസ് ചങ്ങരംകുളം, ഷൈലേഷ് എടവണ, അക്ബർ നിലമ്പൂർ, ജാഫർ സാദിഖ് പാലപ്പെട്ടി (ജില്ലാ കമ്മിറ്റിയംഗങ്ങൾ)


രാധാകൃഷ്ണൻ പെരിന്തൽമണ്ണ, വികെഎം ഷാഫി, ശ്രീജിത്ത് എരുവപ്ര,  ഷാഫി ചങ്ങരംകുളം, ഇസ്മയിൽ നിലമ്പൂർ, സൻജിത്ത് എ നാഗ്, ദാസൻ കോക്കൂർ, ഫാറൂഖ് വെളിയങ്കോട് (രക്ഷാധികാരികൾ)


#360malayalam #360malayalamlive #latestnews

പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖലയാണെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായ...    Read More on: http://360malayalam.com/single-post.php?nid=6811
പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖലയാണെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായ...    Read More on: http://360malayalam.com/single-post.php?nid=6811
പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖല : ആലങ്കോട് ലീലാകൃഷ്ണൻ പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖലയാണെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒത്തുതീർപ്പുകളും അധിനിവേശങ്ങളും കടന്നു കയറാതെ ഇന്നും പ്രാദേശിക പത്ര പ്രവർത്തന രംഗം നിലകൊള്ളുന്നത് കൊണ്ട് തന്നെ സത്യ സന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്