വനിതാ ദിനത്തിൻ്റെ മുന്നോടിയായി ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

പൊന്നാനി നഗരസഭയിൽ വനിതാ ശാക്തീകരണ ക്യാമ്പയിനുകളുടെ ഭാഗമായി  ജെൻഡർ അവബോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ, ലിംഗ വിവേചനം തുടങ്ങിയവ ചെറുക്കുന്നതിനായാണ് പരിശീലനം. കൂടാതെ വനിതാ ശിശു വകുപ്പിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നൽകുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നഗരസഭാ കൗൺസിലർമാർ, വിവിധ അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കാണ് ബോധവൽക്കരണ ക്ലാസ് നടത്തിയത്.


പൊന്നാനി നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷനായ ചടങ്ങിൽ ജെൻഡർ അവബോധവും നിയമ പരിരക്ഷയും എന്ന വിഷയത്തിൽ ശ്യാമിലി വിശ്വനും, വനിതാ ശിശുവകുപ്പിൻ്റെ സ്കീമുകൾ എന്ന വിഷയത്തിൽ ബിജേഷും ക്ലാസുകളെടുത്തു. സി.ഡി.പി.ഒ രമ.ഒ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ നീന.കെ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ വനിതാ ശാക്തീകരണ ക്യാമ്പയിനുകളുടെ ഭാഗമായി ജെൻഡർ അവബോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾ...    Read More on: http://360malayalam.com/single-post.php?nid=6792
പൊന്നാനി നഗരസഭയിൽ വനിതാ ശാക്തീകരണ ക്യാമ്പയിനുകളുടെ ഭാഗമായി ജെൻഡർ അവബോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾ...    Read More on: http://360malayalam.com/single-post.php?nid=6792
വനിതാ ദിനത്തിൻ്റെ മുന്നോടിയായി ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു പൊന്നാനി നഗരസഭയിൽ വനിതാ ശാക്തീകരണ ക്യാമ്പയിനുകളുടെ ഭാഗമായി ജെൻഡർ അവബോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ, ലിംഗ വിവേചനം തുടങ്ങിയവ ചെറുക്കുന്നതിനായാണ് പരിശീലനം. കൂടാതെ വനിതാ ശിശു വകുപ്പിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നൽകുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്