പച്ചക്കറി കൃഷി ആരംഭിച്ചു

നന്നംമുക്ക് പഞ്ചായത്തിൽപ്പെട്ട നരണിപ്പുഴ പാലത്തിന്റെ വടക്ക് ഭാഗത്ത് നാല്പത് വർഷത്തോളമായി തരിശായി കിടക്കുന്ന പാടശേഖരത്തിൽ രണ്ടര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് തരിശ് പച്ചക്കറി കൃഷി ചെയ്യുന്നതിനായി അഗ്രോ സർവീസ് സെന്റർ ഭാരവാഹികളും മാതൃഭൂമി ലേഖകനും കർഷകരും ചേർന്ന് പച്ചക്കറി കൃഷി ആരംഭിച്ചു. തൈ നട്ടുകൊണ്ട് നന്നംമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.


കൃഷിയുടെ കോഡിനേറ്റർ അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആരിഫ നാസർ, പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആശ ലത തുടങ്ങിയവർ ആശംസകൾ നേർന്നു. കെ വി കെ തവനൂരിൽ  നിന്നും നഴ്സറിയിലും പച്ചക്കറി കൃഷിയിലും പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് പട്ടാമ്പി കാർഷിക കോളേജിലെ ഡോ: അബ്ദുൽ ഹക്കീം വിതരണം ചെയ്തു. ഹൈ ടെക് പച്ചക്കറി കൃഷിയെക്കുറിച്ച്  കെ വി കെ തവനൂരിലെ ഡോ:പ്രശാന്ത് ക്ലാസ്സെടുത്തു. അൻവർ പുലാക്കൽ, ഫാറൂഖ് വെളിയങ്കോട്, ദീപു കുന്നംവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഹമീദ് ചിയാന്നൂർ നന്ദി പറഞ്ഞു.


#360malayalam #360malayalamlive #latestnews #farming

നന്നംമുക്ക് പഞ്ചായത്തിൽപ്പെട്ട നരണിപ്പുഴ പാലത്തിന്റെ വടക്ക് ഭാഗത്ത് നാല്പത് വർഷത്തോളമായി തരിശായി കിടക്കുന്ന പാടശേഖരത്തിൽ രണ്...    Read More on: http://360malayalam.com/single-post.php?nid=6783
നന്നംമുക്ക് പഞ്ചായത്തിൽപ്പെട്ട നരണിപ്പുഴ പാലത്തിന്റെ വടക്ക് ഭാഗത്ത് നാല്പത് വർഷത്തോളമായി തരിശായി കിടക്കുന്ന പാടശേഖരത്തിൽ രണ്...    Read More on: http://360malayalam.com/single-post.php?nid=6783
പച്ചക്കറി കൃഷി ആരംഭിച്ചു നന്നംമുക്ക് പഞ്ചായത്തിൽപ്പെട്ട നരണിപ്പുഴ പാലത്തിന്റെ വടക്ക് ഭാഗത്ത് നാല്പത് വർഷത്തോളമായി തരിശായി കിടക്കുന്ന പാടശേഖരത്തിൽ രണ്ടര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് തരിശ് പച്ചക്കറി കൃഷി ചെയ്യുന്നതിനായി അഗ്രോ സർവീസ് സെന്റർ ഭാരവാഹികളും മാതൃഭൂമി ലേഖകനും കർഷകരും ചേർന്ന് പച്ചക്കറി കൃഷി ആരംഭിച്ചു. തൈ നട്ടുകൊണ്ട് നന്നംമുക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്