വെളിയങ്കോട് - വിള ഇൻഷുറൻസ് പോളിസി വിതരണം ചെയതു

എരമംഗലം -  പ്രധാനമന്ത്രി ഫസൽ ബീമ യോജന പദ്ധതിയുടെ   ഭാഗമായുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതിയുടെ (മേരാ  പോളിസി മേരാ ഹാത്ത് )  പഞ്ചായത്ത് തല പോളിസി വിതരണ ഉദ്ഘാടനം  സി.കെ. പ്രഭാകരന് നല്കി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ  ഷംസു  നിർവ്വഹിച്ചു .  ഗ്രാമ പഞ്ചായത്ത് മെമ്പർ ഹസീന ഹിദായത്ത്  അധ്യക്ഷയായി. 

കാലാവസ്ഥാധിഷ്ഠിത  വിള ഇൻഷൂറൻസ്  പദ്ധതി  പ്രകാരം   ഖാരിഫ് സീസണിൽ  , മലപ്പുറം ജില്ലയിൽ  ഏറ്റവും കൂടുതൽ  പോളിസി  എടുത്ത  വെളിയങ്കോട്  ഗ്രാമപഞ്ചായത്തിലെ നെൽ  കർഷകരെ യോഗം അഭിനന്ദിച്ചു .  ജില്ലാ പഞ്ചായത്ത് മെമ്പർ  എ . കെ . സുബൈർ ,  ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ  പി. റംഷാദ് ,  സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാൻ  സെയ്ത് പുഴക്കര , മെമ്പർമാരായ  പി. വേണുഗോപാൽ , അബു താഹിർ ,  സബിത പുന്നക്കൽ  തുടങ്ങിയവർ സംസാരിച്ചു . കൃഷി അസിസ്റ്റൻറ്  ഡയറക്ടർ   ഷീല  പദ്ധതി വിശദീകരിച്ചു. തൃശ്ശൂർ കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റൻ്റ്  പ്രൊഫസർ ഡോ. കെ. സുനിൽ  ക്ലാസ്സെടുത്തു . ക്യഷി ഓഫീസർ വി.കെ . ലമീന സ്വാഗതവും ,  ഇൻഷൂറൻസ് കമ്പിനി പ്രതിനിധി  ശ്രീജിത്ത്  നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews

എരമംഗലം - പ്രധാനമന്ത്രി ഫസൽ ബീമ യോജന പദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതിയുടെ (മേരാ പോളിസി മേരാ ഹാത്ത് ) പ...    Read More on: http://360malayalam.com/single-post.php?nid=6782
എരമംഗലം - പ്രധാനമന്ത്രി ഫസൽ ബീമ യോജന പദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതിയുടെ (മേരാ പോളിസി മേരാ ഹാത്ത് ) പ...    Read More on: http://360malayalam.com/single-post.php?nid=6782
വെളിയങ്കോട് - വിള ഇൻഷുറൻസ് പോളിസി വിതരണം ചെയതു എരമംഗലം - പ്രധാനമന്ത്രി ഫസൽ ബീമ യോജന പദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതിയുടെ (മേരാ പോളിസി മേരാ ഹാത്ത് ) പഞ്ചായത്ത് തല പോളിസി വിതരണ ഉദ്ഘാടനം സി.കെ. പ്രഭാകരന് നല്കി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്