പുനര്‍ജ്ജനി ജെന്‍ഡര്‍ അവബോധ പരിശീലനം സംഘടിപ്പിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് വനിതാ-ശിശു വികസന വകുപ്പും സംയുക്തമായി പുനര്‍ജ്ജനി ജെന്‍ഡര്‍ അവബോധ പരിശീലനം സംഘടിപ്പിച്ചു. പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍  അര്‍ധസര്‍ക്കാര്‍  സ്ഥാപനങ്ങളിലെ  ഉദ്യോഗസ്ഥര്‍ക്കും  വനിതാ ശിശുവികസന വകുപ്പ്  നടപ്പാക്കുന്ന വനിതാ  ശക്തീകരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വനിതകള്‍ക്കെതിരെയുള്ള ലിംഗപക്ഷപാതം, അസമത്വം എന്നിവ തുടച്ചുനീക്കുക, എല്ലാവരെയും ഒരേ നീതിയോടെ ഉള്‍ക്കൊള്ളുന്ന നവലോക സൃഷ്ടിക്കായി വനിതകളെ സജ്ജമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷയായി.  ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ അനു.സി.എസ് മുഖ്യാതിഥിയായി. സ്ത്രീധന നിരോധന നിയമം,  ഗാര്‍ഹിക അതിക്രമ നിയമം,  ജന്‍ഡര്‍  അവര്‍നെസ് എന്നീ വിഷയങ്ങളില്‍  ശാസ്ത്ര സാഹിത്യ പരിഷത്ത് ജെന്‍ഡര്‍ കണ്‍വീനര്‍ ജയ തെക്കൂട്ട് ക്ലാസുകളെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടി.രാമദാസ് മാസ്റ്റര്‍, എ.എച്ച്.റംഷീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശാലത, നൂറുദ്ദീന്‍ പോഴത്ത്, കെ.സി.ശിഹാബ്, ബ്ലോക്ക് വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് ആശാറാണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജെ അമല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് വനിതാ-ശിശു വികസന വകുപ്പും സംയുക്തമായി പുനര്‍ജ്ജനി ജെന്‍ഡര്‍ അവബോധ പരിശീലനം സംഘടിപ്...    Read More on: http://360malayalam.com/single-post.php?nid=6778
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് വനിതാ-ശിശു വികസന വകുപ്പും സംയുക്തമായി പുനര്‍ജ്ജനി ജെന്‍ഡര്‍ അവബോധ പരിശീലനം സംഘടിപ്...    Read More on: http://360malayalam.com/single-post.php?nid=6778
പുനര്‍ജ്ജനി ജെന്‍ഡര്‍ അവബോധ പരിശീലനം സംഘടിപ്പിച്ചു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് വനിതാ-ശിശു വികസന വകുപ്പും സംയുക്തമായി പുനര്‍ജ്ജനി ജെന്‍ഡര്‍ അവബോധ പരിശീലനം സംഘടിപ്പിച്ചു. പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും വനിതാ ശിശുവികസന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്