അധികൃതർ കൈയ്യൊഴിഞ്ഞതോടെ വെളിയങ്കോട് പൂക്കൈത കടവ് ചീർപ്പ് പാലം ജനകീയ കൂട്ടായ്മയിൽ പുനർനിർമ്മിക്കുന്നു

അധികൃതർ കൈയ്യൊഴിഞ്ഞതോടെ വെളിയങ്കോട് പൂക്കൈത കടവ് ചീർപ്പ് പാലം ജനകീയ കൂട്ടായ്മയിൽ പുനർനിർമ്മിക്കുന്നു. വർഷങ്ങളോളം സഞ്ചരിക്കാൻപ്രയാസം നേരിട്ടതിനെത്തുടർന്നാണ് പാലം നിർമ്മിക്കാൻ നാട്ടുകാർ തന്നെ രംഗത്തിറങ്ങിയത്. വെളിയങ്കോട് താവളക്കുളം, പൂക്കൈത ക്കടവ് മേഖലകളിലുള്ളവർക്ക് തൊട്ടടുത്ത മാറഞ്ചേരി ഗ്രാമപഞ്ചായത്തിലേക്കെത്താനുള്ള എളുപ്പമാർഗ്ഗമായ വെളിയങ്കോട് ചീർപ്പ് പാലമാണ് അധികൃതരുടെ അവഗണയിൽ വർഷങ്ങളായി തകർന്ന് കിടന്നിരുന്നത്.കനോലി കനാലിന് കുറുകെയുള്ള പാലമായതിനാൽ ഫണ്ട് അനുവദിക്കാനുള്ള പ്രയാസമാണ് ഇവിടെ പാലം നിർമ്മിക്കാൻ തടസ്സമായത്.ഇതിനിടെ കനോലി കനാൽ നവീകരണ പ്രവൃത്തികളും നടന്നതോടെ മറുകരയിലെത്താനുള്ള മാർഗ്ഗമടഞ്ഞു.കനോലി കനാലിൽ ഈ ഭാഗത്തെ നവീകരണ പ്രവൃത്തികൾ പൂർത്തിയായതോടെയാണ് പാലം നിർമ്മിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയത്.തെങ്ങിൻ തടികളും, കവുങ്ങിൻതടികളും, മരപ്പലകകളും ഉപയോഗിച്ച് നിർമ്മിച്ച പാലം പുനർനിർമ്മാണം കഴിഞ്ഞ് ഒരു വർഷത്തിനകം തകർന്നിരുന്നു. ഇരുചക്രവാഹനങ്ങളുൾപ്പെടെ കടന്ന് പോകുന്ന മരപ്പാലത്തിൽ നിന്ന്  വീണ് മുമ്പ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാലം തകർച്ച നേരിടുമ്പോൾ പ്രദേശവാസികൾ മാറഞ്ചേരി ,വെളിയങ്കോട്  പഞ്ചായത്തധികൃതരെ സമീപിക്കാറുണ്ടെങ്കിലും നിരാശയാണ് ഫലം. പിന്നീട് നാട്ടുകാർ പണം പിരിച്ചാണ് പാലത്തിൻ്റെ പുനർനിർമ്മാണം നടത്തി വരുന്നത്. രണ്ട് വർഷം മുമ്പ് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിന് ചുണ്ടൻ വള്ളങ്ങൾ എത്തിക്കുന്നതിനു വേണ്ടി പൊളിച്ചിട്ട ചീർപ്പ് പാലം പുനർനിർമ്മിക്കുമെന്ന അധികൃതരുടെ വാക്ക് വെറുംവാക്കായി മാറിയതോടെ സ്വന്തം ചെലവിൽ  വാർഡ് മെമ്പർ പാലം പുനർമ്മിച്ചെങ്കിലും ഈ പാലവും തകർന്നിരുന്നു. ഇതോടെയാണ് നാട്ടുകാർ കമ്മറ്റി രൂപീകരിച്ച് ജനകീയ പാലം നിർമ്മിക്കുന്നത്. കോൺക്രീറ്റ് കാലും, ഇരുമ്പും ഉപയോഗിച്ച് കൂടുതൽ ഉറപ്പേറിയ പാലമാണ് ഇപ്പോൾ നിർമ്മിക്കുന്നത്.


#360malayalam #360malayalamlive #latestnews #bridge

അധികൃതർ കൈയ്യൊഴിഞ്ഞതോടെ വെളിയങ്കോട് പൂക്കൈത കടവ് ചീർപ്പ് പാലം ജനകീയ കൂട്ടായ്മയിൽ പുനർനിർമ്മിക്കുന്നു. വർഷങ്ങളോളം സഞ്ചരിക്കാൻ...    Read More on: http://360malayalam.com/single-post.php?nid=6777
അധികൃതർ കൈയ്യൊഴിഞ്ഞതോടെ വെളിയങ്കോട് പൂക്കൈത കടവ് ചീർപ്പ് പാലം ജനകീയ കൂട്ടായ്മയിൽ പുനർനിർമ്മിക്കുന്നു. വർഷങ്ങളോളം സഞ്ചരിക്കാൻ...    Read More on: http://360malayalam.com/single-post.php?nid=6777
അധികൃതർ കൈയ്യൊഴിഞ്ഞതോടെ വെളിയങ്കോട് പൂക്കൈത കടവ് ചീർപ്പ് പാലം ജനകീയ കൂട്ടായ്മയിൽ പുനർനിർമ്മിക്കുന്നു അധികൃതർ കൈയ്യൊഴിഞ്ഞതോടെ വെളിയങ്കോട് പൂക്കൈത കടവ് ചീർപ്പ് പാലം ജനകീയ കൂട്ടായ്മയിൽ പുനർനിർമ്മിക്കുന്നു. വർഷങ്ങളോളം സഞ്ചരിക്കാൻപ്രയാസം നേരിട്ടതിനെത്തുടർന്നാണ് പാലം നിർമ്മിക്കാൻ നാട്ടുകാർ തന്നെ രംഗത്തിറങ്ങിയത്. വെളിയങ്കോട് താവളക്കുളം, പൂക്കൈത ക്കടവ് മേഖലകളിലുള്ളവർക്ക് തൊട്ടടുത്ത മാറഞ്ചേരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്