പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണ ഗ്രാമസഭ യോഗം ചേര്‍ന്നു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍വി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അഡ്വ.ഇ.സിന്ധു അധ്യക്ഷയായി. വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ എ.എച്ച്.റംഷീന വര്ക്കിങ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തു നിർദേശിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.  വിവിധ മേഖലകളിലായി 4.5 കോടി രൂപയുടെ   പദ്ധതി നിര്‍ദേശങ്ങള്‍ ഗ്രാമസഭ ചര്‍ച്ച ചെയ്തു.  നെൽകർഷകർക്ക് പോർട്ടബിൾ ഡ്രയർ, കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ സ്ടീം കിച്ചൺ, കുട്ടികൾക്ക് നീന്തൽ പരിശീലന കുളങ്ങൾ, ജല സംരക്ഷണ പദ്ധതികൾ, ഓപ്പൺ ജിമ്മുകൾ, വനിതാ ഹെൽത്ത് - വെൽനെസ് ക്ലബുകൾ , കാർഷിക മേഖലയിലെ വിവിധ പദ്ധതികൾ , മൽസ്യ മേഖലയിൽ ഇന്നൊവേറ്റീവ് ആയ സമയോചിത പദ്ധതികൾ , സ്കൂൾ , അംഗൻവാടി എന്നിവിടങ്ങളിൽ ആധുനിക സ്മാർട്ട് ക്‌ളാസ് മുറികൾ , ഭിന്ന ശേഷി കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സംരംഭക പദ്ധതികൾ     തുടങ്ങി വിവിധ മേഖലകളിലെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭ അംഗീകരിച്ചു. 

വിവിധ ദിനങ്ങളിലായി നടന്ന ആസൂത്രണസമിതി, വര്‍ക്കിങ് ഗ്രൂപ്പ്, സ്റ്റോക്ക് ഹോള്‍ഡേഴ്സ്, പദ്ധതി രൂപീകരണ ഭരണസമിതി തുടങ്ങിയ യോഗത്തില്‍ നിന്നും തെരഞ്ഞെടുത്ത കരട് നിര്‍ദേശങ്ങളാണ് ഗ്രാമസഭയില്‍ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മിസ്രിയ സൈഫുദ്ദീന്‍, കെ.വി.ഷെഹീര്‍, സെമീറ ഇളയേടത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൗദാമിനി തുടങ്ങിയവര്‍ സംസാരിച്ചു. 

ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്  നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമല്‍ദാസ്.കെ.ജെ സ്വാഗതവും വനിതാ ക്ഷേമ ഓഫീസർ സമീറ. എ നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍വി കോണ്‍ഫറന്...    Read More on: http://360malayalam.com/single-post.php?nid=6768
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍വി കോണ്‍ഫറന്...    Read More on: http://360malayalam.com/single-post.php?nid=6768
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണ ഗ്രാമസഭ യോഗം ചേര്‍ന്നു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍വി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അഡ്വ.ഇ.സിന്ധു അധ്യക്ഷയായി. വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ എ.എച്ച്.റംഷീന വര്ക്കിങ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തു നിർദേശിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്