പെരുമ്പടപ്പ് നിക്ഷേപ സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റും : അഡ്വ.ഇ.സിന്ധു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  പോസ്റ്റ് ഓഫീസ് ആര്‍ഡി ഏജന്‍റുമാര്‍ക്കായി കില പരിശീലന കേന്ദ്രം സംഘടിപ്പിച്ച ഓൺലൈൻ പരിശീലന പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.  ദേശീയ സമ്പാദ്യ പദ്ധതി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിക്ഷേപ സൗഹൃദമാക്കുന്നതിനുമായാണ്  ക്രഡിറ്റ് ആന്റ് ഫിനാന്‍സ് മാനേജ്മെന്‍റ്  പരിശീലന പരിപാടി സംഘടിപ്പിച്ചത്.   ബ്ലോക്ക് പരിധിയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലായി ദേശീയ സമ്പാദ്യ പദ്ധതി മുഖേന ഏജന്‍സി പ്രവര്‍ത്തനം നടത്തി വരുന്ന ആര്‍.ഡി ഏജന്‍റുമാര്‍ക്കായി രണ്ടു ദിവസങ്ങളിലായി പരിശീലന പരിപാടി സംഘടിപ്പിച്ചത്.

പെരുമ്പടപ്പ് ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിസ്രിയ സൈഫുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമൽദാസ്.കെ.ജെ, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പോസ്റ്റ് ഓഫീസ് ആര്‍ഡി ഏജന്‍റുമാര്‍ക്കായി കില പരിശീലന കേന്ദ്രം സംഘടിപ്പിച്ച ഓൺലൈൻ പരിശീലന പരി...    Read More on: http://360malayalam.com/single-post.php?nid=6767
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പോസ്റ്റ് ഓഫീസ് ആര്‍ഡി ഏജന്‍റുമാര്‍ക്കായി കില പരിശീലന കേന്ദ്രം സംഘടിപ്പിച്ച ഓൺലൈൻ പരിശീലന പരി...    Read More on: http://360malayalam.com/single-post.php?nid=6767
പെരുമ്പടപ്പ് നിക്ഷേപ സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റും : അഡ്വ.ഇ.സിന്ധു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പോസ്റ്റ് ഓഫീസ് ആര്‍ഡി ഏജന്‍റുമാര്‍ക്കായി കില പരിശീലന കേന്ദ്രം സംഘടിപ്പിച്ച ഓൺലൈൻ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. ദേശീയ സമ്പാദ്യ പദ്ധതി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിക്ഷേപ സൗഹൃദമാക്കുന്നതിനുമായാണ് ക്രഡിറ്റ് ആന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്