ജില്ലയിലെ ആദ്യ അര്‍ബണ്‍ കിയോസ്‌കിന് പൊന്നാനി നഗരസഭയില്‍ തുടക്കം

പൊന്നാനി നഗരസഭയില്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ജില്ലയിലെ ആദ്യ അര്‍ബണ്‍ കിയോസ്‌ക്കിന് തുടക്കമായി. സി.ഡി.എസ് ഒന്നിന് കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. വിവിധ കുടുംബശ്രീ ഗ്രൂപ്പുകള്‍ ഉല്‍പാദിപ്പിച്ച ജൈവ പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉല്‍പന്നങ്ങളും കേന്ദ്രത്തില്‍ വിപണനത്തിനായി ഒരുങ്ങിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുടെ വരുമാനം വര്‍ധിപ്പിക്കാനും മിതമായ നിരക്കില്‍ വിഷ രഹിത ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
പൊന്നാനി നഗരസഭാ ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന നഗരചന്തയുടെ (കിയോസ്‌ക്) ഉദ്ഘാടനം ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ ആദ്യ വില്‍പ്പന നടത്തി. സ്ഥിരം സമിതി അധ്യക്ഷമാരായ എം.ആബിദ, ഷീനാസുദേശന്‍, കൗണ്‍സിലര്‍മാരായ വി.പി പ്രബീഷ്, എ.അബ്ദുള്‍ സലാം, കെ.ഷാഫി, നിഷാദ്, മെമ്പര്‍ സെക്രട്ടറി മോഹനന്‍, സി.ഡി.സ് പ്രസിഡന്റ് ധന്യ എം, ഫംസിയ, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ഷൈമ, രഘു, സി.ഡി.എസ് രണ്ടിന്റെ ഭാരവാഹികളായ ആയിഷ, ഹഫ്‌സ, കുടുംബശ്രീ പ്രവര്‍ത്തകരായ മജില, പുഷ്പ സംരംഭകരായ വത്സല കെ.പി, അമ്മു നെച്ചിപ്പാടത്ത്, ബിന്ദു നെച്ചിപ്പാടത്ത് ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയില്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ജില്ലയിലെ ആദ്യ അര്‍ബണ്‍ കിയോസ്‌ക്കിന് തുടക്കമായി. സി.ഡി.എസ് ഒന്നിന് കീഴിലുള...    Read More on: http://360malayalam.com/single-post.php?nid=6764
പൊന്നാനി നഗരസഭയില്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ജില്ലയിലെ ആദ്യ അര്‍ബണ്‍ കിയോസ്‌ക്കിന് തുടക്കമായി. സി.ഡി.എസ് ഒന്നിന് കീഴിലുള...    Read More on: http://360malayalam.com/single-post.php?nid=6764
ജില്ലയിലെ ആദ്യ അര്‍ബണ്‍ കിയോസ്‌കിന് പൊന്നാനി നഗരസഭയില്‍ തുടക്കം പൊന്നാനി നഗരസഭയില്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ജില്ലയിലെ ആദ്യ അര്‍ബണ്‍ കിയോസ്‌ക്കിന് തുടക്കമായി. സി.ഡി.എസ് ഒന്നിന് കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. വിവിധ കുടുംബശ്രീ ഗ്രൂപ്പുകള്‍ ഉല്‍പാദിപ്പിച്ച ജൈവ പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉല്‍പന്നങ്ങളും കേന്ദ്രത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്